web analytics

മലയാളത്തിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്; കൊറിയനിലും സ്പാനിഷിലും ഒരുങ്ങുന്നു

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീർവാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ഈ ചിത്രം ഇപ്പോൾ ഫ്രാഞ്ചൈസി ഹോളിവുഡിൽ റീമേക്ക് ചെയ്യുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. റീമേക്കിനായി ഗൾഫ് സ്ട്രീം പിക്ചേഴ്സ് ജോറ്റ് ഫിലിംസുമായി കരാറിലെത്തിയതായി പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ കൊറിയൻ റീമേക്കിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമ്മാണ കമ്ബനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയൻ ഭാഷയിലും പുറത്തിറക്കിയ ശേഷം പത്ത് രാജ്യങ്ങളില്‍ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.

Read Also: പൂഞ്ഞാർ പള്ളിയിലെ വൈദികനെ സംഘം ചേർന്ന് വാഹനമിടിപ്പിച്ച സംഭവം: പ്രതിചേർക്കപ്പെട്ട എല്ലാവർക്കും ജാമ്യം

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം; അടിപൊളി ഫീച്ചറുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

വിഷുക്കൈനീട്ടം ഇനി ഡിജിറ്റലായി! ഷെഡ്യൂൾ ചെയ്ത് രാവിലെ തന്നെ പ്രിയപ്പെട്ടവർക്ക് എത്തിക്കാം;...

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന്

കിറ്റ്‌സിൽ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം) അഭിമുഖം ഏപ്രിൽ 18-ന് തിരുവനന്തപുരം: സംസ്ഥാന...

അതിരപ്പിള്ളിയിലെ ‘മഞ്ഞക്കൊമ്പന്’ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് തയ്യാറായി വനം വകുപ്പ്

അതിരപ്പിള്ളിയിലെ ‘മഞ്ഞക്കൊമ്പന്’ ഗുരുതര പരിക്ക്; ചികിത്സയ്ക്ക് തയ്യാറായി വനം വകുപ്പ് അതിരപ്പിള്ളി: അതിരപ്പിള്ളി...

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ

അതിക്രമം പുറത്തുകൊണ്ടുവന്നത് സോഷ്യൽ മീഡിയ; യുവതിയെ മർദ്ദിച്ച ഭർതൃപിതാവ് അറസ്റ്റിൽ ഉത്തർപ്രദേശിലെ കാൺപൂരിൽ...

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img