web analytics

ജോലി മെഡിക്കൽ റെപ്പ് ; അതിന് മറവിൽ ലഹരി മരുന്ന് വിൽപ്പന ; യുവാവിനെ പിടികൂടിയത് ഇങ്ങനെ

മരുന്ന് വിൽപ്പനയുടെ മറവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയ മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിൽ. പരിങ്ങണ്ടൂർ സ്വദേശി ചീനിക്കര വീട്ടിൽ മോഹനൻ മകൻ മിഥുനെ (24) ആണ് രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശൂർ സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.മധ്യമേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് മിഥുനെ പിടികൂടിയത്.

മിഥുൻ വൻതോതിൽ കഞ്ചാവും എംഡിഎംഎയും ശേഖരിച്ച് ചെറിയ പൊതികൾ ആക്കി വിൽപ്പന നടത്തി വരികയായിരുന്നെന്ന് എക്‌സൈസ് പറഞ്ഞു. മെഡിക്കൽ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിലാണ് ഇയാൾ മരുന്ന് എന്ന വ്യാജേന ആവശ്യക്കാർക്ക് ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് വാങ്ങിച്ചത് എന്നും ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിച്ചതെന്നു മിഥുൻ സമ്മതിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.തൃശൂർ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സുദർശനകുമാർ, കൊലഴി എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാൽ, പ്രിവെന്റീവ് ഓഫീസർമാരായ കെഎം സജീവ്, പി. എൽ സണ്ണി, കെ സുരേന്ദ്രൻ, എംകെ കൃഷ്ണ പ്രസാദ്, എംഎസ് സുധീർ കുമാർ, ടി ആർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി വിശാൽ, ജിതേഷ്, സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read Also : പുതുപ്പള്ളിയിൽ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ചു; ഒഴിവായത് വൻ ദുരന്തം

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ

വടകര ഡിവൈഎസ്‌പി ഉമേഷിന് സസ്‌പെൻഷൻ തിരുവനന്തപുരം: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പൊലീസ് കസ്റ്റഡിയിൽ...

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

ലോക്കപ്പ് മർദ്ദനം: ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ കോഴിക്കോട്: ലോക്കപ്പ് മർദ്ദനക്കേസിൽ കോടതി ശിക്ഷിച്ച തൃശൂർ...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

Related Articles

Popular Categories

spot_imgspot_img