web analytics

കാത്തിരിപ്പിന് വിരാമം ; വർഷങ്ങൾക്കു ശേഷം’ ടീസർ പുറത്ത്

പ്രണവ് മോഹൻലാൽ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയുടെ ടീസർ എത്തി. സിനിമയുടെ പ്രഖ്യാപനം മുതൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത് .
ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എന്നതും പ്രേത്യകതയാണ് . വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകിയാണ് ടീസർ എത്തിയിരിക്കുന്നത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചെന്നൈയിലേക്ക് സിനിമാമോഹവുമായി എത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. അതേസമയം മോഹൻലാലിനെ ഓർമിപ്പിക്കുന്ന ചില അഭിനയ മുഹൂർത്തങ്ങളും പ്രണവിൽ നിന്നും ടീസറിൽ കാണാൻ കഴിയുന്നുണ്ട്.‘ഹൃദയം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.

Read Also : തിയറ്ററുകളിൽ നിറഞ്ഞ കയ്യടി : പ്രേമലു സൂപ്പർ ഹിറ്റ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img