web analytics

കൊച്ചിയിൽ പടക്ക സ്ഫോടനം : ഒരാൾ മരിച്ചു

തൃപ്പൂണിത്തുറയിൽ പടക്കവിൽപ്പനശാലയിൽ ഉഗ്രസ്ഫോടനം. തൃപ്പൂണിത്തുറ ചൂരക്കാടാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ഒരാൾ മരിച്ചു .തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.4 പേർ ഗുരുതരാവസ്ഥയിലാണ് .പ്രദേശത്തുനിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്.

11 മണിയോടെയാണ് സ്ഫോടനമുണ്ടായത്. തിരക്കുള്ള സ്ഥലത്താണ് പടക്കക്കടയെന്നതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും അപകടത്തിന്റെ വ്യാപ്തി കൂടിയേക്കാമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. പടക്കം കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ നിന്ന് പൊട്ടിത്തെറിയുണ്ടായി പടക്കക്കടയിലേക്ക് വ്യാപിച്ചതാണോ എന്ന സംശയവും പുറത്തുവരുന്നുണ്ട്.

Read Also : കൊച്ചിയിൽ പടക്ക സ്ഫോടനം : രണ്ടുപേരുടെ നില ഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img