web analytics

അർജന്റീനയോട് തോറ്റു; പാരിസ് ഒളിംപിക്സിലേക്ക് ‘അയോഗ്യരായി’ ബ്രസീൽ

ലണ്ടൻ: പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീൽ അണ്ടർ 23 ഫുട്ബോൾ ടീം പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞത്. നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളാണ് ബ്രസീൽ.

ഹാട്രിക് ഒളിംപിക് സ്വർണമെന്ന ബ്രസീലിയൻ സ്വപ്നവും ഇതോടൊപ്പം ഇല്ലാതെയായി. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജന്‍റീന ടൂർണമെന്‍റിന് യോഗ്യത നേടി. 77–ാം മിനിറ്റിൽ ലുസിയാനോ ഗോണ്ടുവാണ് അർജന്റീന അണ്ടർ 23 ടീമിനായി ഗോൾ നേടിയത്.

2004, 2008 ഒളിംപിക്സുകളിൽ അർജന്റീന സ്വര്‍ണം നേടിയിരുന്നു. അഞ്ച് പോയിന്റുകളുമായാണ് അർജന്റീന ഒളിംപിക് യോഗ്യത ഉറപ്പിച്ചത്. ബ്രസീലിനു മൂന്നു പോയിന്റുകൾ മാത്രമാണുള്ളത്.

 

Read Also:12.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

Related Articles

Popular Categories

spot_imgspot_img