കിഫ്ബി മസാല ബോണ്ട് കേസില്‍ ടി എം തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നോട്ടീസ്. ഈ വരുന്ന തിങ്കളാഴ്ച (ജനുവരി 22) കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ഈ മാസം 12ന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21 വരെ തനിയ്ക്ക് ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇതോടെയാണ് 22ന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയത്. അന്വേഷണത്തെ തടയുന്ന ഒന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികളുമായി ഇ ഡി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ഫണ്ട് വിനിയോഗം ഉള്‍പ്പെടെ ലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നാണ് വിവരം.
Also read: ജയിലിനു മുന്നിലെ സ്വീകരണം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്