web analytics

‘സുനിലേട്ടനൊരു വോട്ട്’; പ്രതാപനൊപ്പം വി എസ് സുനിൽ കുമാറിനും വോട്ടു തേടി തൃശൂർ

തൃശൂർ: ലോക്സഭാ തെര‍ഞ്ഞെടുപ്പ് വരാനിരിക്കെ തൃശൂരിൽ പ്രതാപനും സുരേഷ് ഗോപിക്കും പിന്നാലെ സിപിഐ നേതാവ് വിഎസ് സുനിൽ കുമാറിനായുള്ള പ്രചാരണങ്ങൾ ആരംഭിച്ചു. നേരത്തെ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനും ബിജെപി നേതാവും നടനുമായ സുരേഷ് ​ഗോപിക്കും വേണ്ടിയുള്ള ചുമരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുനിൽകുമാറിന് വോട്ടഭ്യർഥിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നത്. തൃശൂരിലെ വിദ്യാർഥികൾ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം.

‘സുനിലേട്ടന് ഒരു വോട്ട്’ എന്നതാണ് പോസ്റ്ററിലെ പ്രധാന വാചകം. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. അതേസമയം പ്രതാപനായുള്ള ചുവരെഴുത്തുകൾ തൃശൂരിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചൂണ്ടലിലാണ് പ്രതാപന്റെ പേരിൽ ചുവരെഴുത്തുകൾ നടത്തിയിട്ടുള്ളത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലും പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകൾ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശത്തിനു ശേഷമാണ് തൃശൂരിൽ ചുവരെഴുത്തുകളും പ്രചാരണങ്ങളും വ്യാപകമായിരിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി സുരേഷ് ഗോപിയ്ക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾ തൃശൂരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും നമ്മുടെ ചിഹ്നം താമരയെന്നുമാണ് ചുവരെഴുത്തിലുണ്ടായിരുന്നത്. സുരേഷ് ഗോപിയ്ക്ക് വോട്ട് ചോദിച്ചുകൊണ്ട് ഓട്ടോറിക്ഷകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു.

 

Read Also: സിസ് ബാങ്ക് തട്ടിപ്പ്; പ്രതി പട്ടികയിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഭാര്യയും, നേരത്തെ രാജിവച്ചിരുന്നെന്ന് ഷറഫുന്നിസ

 

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും

അംബാനി രണ്ടാം സ്ഥാനത്തേക്ക്; ഇന്ത്യയിലെയും ഏഷ്യയിലെയും കരുത്തനായി ഗൗതം അദാനി വീണ്ടും ന്യൂഡൽഹി:...

നഴ്സിങ് സമരം: നടപടിയെടുക്കാൻ മാനേജ്മെന്റുകൾക്ക് കോടതി അനുമതി

കൊച്ചി: കേരളത്തിലെ ആരോഗ്യ മേഖലയെ പിടിച്ചുലച്ച സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തിൽ...

ചൂട് താങ്ങാനാവാതെ മുറ്റത്ത് കിടന്നു; ഭാര്യയെയും മകളെയും ക്രൂരമായി തല്ലിച്ചതച്ച് ഭർത്താവ്! അമ്പലപ്പുഴയിൽ നടുക്കുന്ന സംഭവം

അമ്പലപ്പുഴ: കേരളം ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, അല്പം ആശ്വാസം തേടി വീടിന്...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Related Articles

Popular Categories

spot_imgspot_img