web analytics

കൊച്ചിയിൽ മോദി ഷോ; പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ

കൊച്ചി: ദ്വിദ്വിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊച്ചിയിൽ ഉജ്വല വരവേൽപ്പ്. മഹാരാജാസ് ​ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെ ഒരു കിലോമീറ്ററാണ് റോഡ് ഷോ നടന്നത്. പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി ബിജെപി പ്രവർത്തകരാണ് എത്തിയിരുന്നത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും പ്രവർത്തകർ മോദിയെ അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പ്രധാനമന്ത്രിയോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു.

 

നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50-നാണ് പ്രധാനമന്ത്രി എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് റോഡ് മാർഗമാണ് മഹാരാജാസ് ഗ്രൗണ്ടിൽ എത്തിയത്.

 

ഇന്ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ 6.30 ന് ഗുരുവായൂരിലേക്ക് തിരിക്കും. സുരേഷ് ഗോപിയുടെ മകളുടേതുൾപ്പടെ 4 വിവാഹച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്നും തൃപ്രയാർ ക്ഷേത്ര സന്ദർശനത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങും. തുടർന്ന് വില്ലിംഗ്ടൺ ഐലന്റിൽ കൊച്ചിൻ ഷിപ്പ് യാർഡിന്റെ അന്താരാഷ്ട്ര കപ്പൽ റിപ്പയറിംഗ് കേന്ദ്രം, പുതിയ ഡ്രൈ ഡോക്ക് എന്നിവ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും.

 

Read Also: മകളുടെ വിവാഹ ദിനത്തിൽ മോദിക്ക് സമ്മാനം; സ്വർണ തളിക നൽകാനൊരുങ്ങി സുരേഷ് ഗോപി

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ കൊല്ലം: കൊട്ടാരക്കര താലൂക്ക്...

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി

കവടിയാർ കൊട്ടാരത്തിൽ നിന്ന് കോടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത് പല ദിവസങ്ങളിലായി Thiruvananthapuram:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസ്: പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: നിയമം കയ്യിലെടുക്കുന്നവർക്ക് പദവി സംരക്ഷണമല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കോടതി വിധി. വെള്ളനാട്...

Related Articles

Popular Categories

spot_imgspot_img