web analytics

പതിനഞ്ച് പശുക്കളെ കൂടി വാങ്ങിക്കാം : മകളെ കെട്ടിച്ച് കൊടുക്കുമോ എന്ന് അയാൾ ചോദിച്ചു , അനുഭവം തുറന്ന് പറഞ്ഞ് ജയറാം

മലയാളികൾക്ക് പ്രിയപ്പെട്ട ഒത്തിരി നടന്മാരുണ്ട്.അതിലൊരുപാടി മുന്നിൽ തന്നെയാണ് ഇപ്പോഴും ജയറാം.നമുക്കെല്ലാം പ്രിയപ്പെട്ട നിരവധി കുടുംബ ചിത്രങ്ങൾ ജയറാം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. കാലത്തിനു മായ്ക്കാൻ പറ്റാത്ത ഒരുപിടി നല്ല ചിത്രങ്ങൾ , മിഥുൻ മാനുവൽ തോമസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലർ ഇന്ന് റീലിസിനെത്തും. ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിന് പ്രതീക്ഷയേകുന്നത് കൂടിയാണ് ചിത്രത്തിന്റെ ട്രെയിലർ. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിയിടയിൽ താരം നിരവധി ഇന്റർവ്യൂകൾ നൽകിയിട്ടുണ്ടായിരുന്നു.അത്തരത്തിൽ ജയറാം പറഞ്ഞ ചില വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഒരിക്കൽ കുടുംബത്തോടൊപ്പം ടൂർ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ജയറാം പറയുന്നത്. ടൂറിന് വന്ന ഗൈഡ് മാളവികയെ കല്ല്യാണം ആലോചിച്ചുവെന്നും പതിനഞ്ച് പശുക്കളെ കൂടി വാങ്ങിക്കാമെന്നും അയാൾ ഉറപ്പുനൽകിയതായി ജയറാം പറയുന്നു. കഥ ഇങ്ങനെയാണ്.ഒരിക്കൽ കെനിയയിൽ ഒരു ടെന്റിൽ താമസിച്ചിരുന്നു. ഇവനാണ് ​ഗൈഡായി ഞങ്ങളെ സ്ഥലങ്ങൾ കാണിക്കുന്നത്.അവന്റെ മുഖത്ത് പാടുകളുണ്ട്. ഇതെന്താണെന്ന് ചോദിച്ചപ്പോൾ പശുക്കളുമായി പോകുന്ന വഴി സിം​ഹം അറ്റാക്ക് ചെയ്തതാണെന്ന് അവൻ. സിംഹത്തെ കോല് വെച്ച് കുത്തി പശുക്കളെ രക്ഷപ്പെടുത്തിയ ധീരമായ കഥയൊക്കെ പറഞ്ഞു. അവന് ഞാൻ സിം​ഹമെന്ന് പേര് വെച്ചു.

പിന്നീട് അവൻ ഞങ്ങളെ ​ഗ്രാമത്തിലേക്ക് കൊണ്ട് പോയി. പതിനഞ്ച് പശുക്കൾ സ്വന്തമായുണ്ടെങ്കിൽ കല്യാണം കഴിക്കാമെന്നതാണ് അവിടത്തെ രീതി. രണ്ട് പേരെ അവൻ അപ്പോൾ തന്നെ കല്യാണം കഴിച്ചിട്ടുണ്ട്. പോകാൻ നേരത്ത് അവൻ മാറി നിന്ന് എന്നെ വിളിച്ചു.ഞാൻ നന്നായി നോക്കിക്കോളാം, പതിനഞ്ച് പശുക്കളെ കൂടി മേടിക്കാം, മോളെ കെട്ടിച്ച് തരാമോയെന്ന് ചോദിച്ചു.ചക്കിയന്ന് പത്താം ക്ലാസിലോ മറ്റോ പഠിക്കുകയാണ്. പോ‌ടായെന്ന് ഞാൻ. തിരിച്ച് വരുമ്പോൾ അവൻ സെന്റിമെന്റലായി പാതി കരഞ്ഞ് നിൽക്കുകയാണ്. അങ്ങനെയെങ്കിലും എന്റെ മനസ് മാറിയാലോ എന്നവൻ കരുതി. എന്തായാലും ജയറാം പറഞ്ഞ ഈ രസകരമായ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.

Read Also :ടർബോ തിയേറ്ററിൽ ആഘോഷമാകും , ആട് 3ക്ക് സമ്മർദ്ദങ്ങൾ ഏറെയുണ്ട് : സംവിധായകൻ മിഥുൻ മാനുവൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

പാമ്പുകടിയേറ്റാല്‍ ഇനി ആശങ്ക വേണ്ട; ‘108 ല്‍ വിളിച്ചാൽ മതി’, അതിവേഗ ചികിത്സ ഉറപ്പ്

പാമ്പുകടിയേറ്റാല്‍ ഇനി ആശങ്ക വേണ്ട; ‘108 ല്‍ വിളിച്ചാൽ മതി’, അതിവേഗ...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

എസ്‌ഐയുടെ വീട്ടിൽ മോഷണം:’ക്വാർട്ടേഴ്‌സാണെന്ന് അറിഞ്ഞില്ലെന്ന് കള്ളൻ; സിനിമയെ വെല്ലുന്ന മോഷണശ്രമവും സാഹസികമായ പിടിവീഴലും!

കോഴിക്കോട്: മോഷണം ഒരു തൊഴിലായി കൊണ്ടുനടക്കുന്നവർ പോലും ചിലപ്പോൾ ചെന്ന് ചാടുന്നത്...

ക്ഷേത്രോത്സവത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: ആഘോഷങ്ങൾക്കിടെ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കോഴിക്കോട്...

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ...

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ടുപേർ കൂടി മരിച്ചു

ചൂട് കടുക്കുന്നു; മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തേക്ക്: കേരളത്തിൽ ഒരു കുട്ടിയുൾപ്പെടെ...

Related Articles

Popular Categories

spot_imgspot_img