web analytics

നാലു വയസുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തി ബാഗിലാക്കി യാത്രചെയ്ത് വനിതാ സി.ഇ.ഒ; കുടുക്കിയത് മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്റെ ബുദ്ധി

നാലുവയസുകാരനായ മകനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കര്‍ണാടകയിലേക്കു പോകുന്നതിനിടെ ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സിഇഒയുമായ യുവതി അറസ്റ്റിൽ. സുചന സേത്ത് (൩൯) എന്ന യുവതിയാണ് കൊടും ക്രൂരത ചെയ്തത്. ഗോവയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. കൊലപാതകശേഷം മൃതദേഹം ബാഗിലാക്കി ടാക്‌സി വിളിച്ചാണ് അവര്‍ കര്‍ണാടകയിലേക്കു പോയത്. അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ക്കു തോന്നിയ സംശയമാണ് സുചനയെ കുടുക്കിയത്.

പോലീസ് പറയുന്നത്:

ശനിയാഴ്ച കുഞ്ഞിനൊപ്പമാണ് യുവതി അപ്പാർട്മെന്റിലെത്തിയത്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാന്‍ ടാക്‌സി വേണമെന്ന് അവര്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. കുറഞ്ഞ ചെലവില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്‌സി വേണമെന്ന് അവര്‍ വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് ടാക്‌സിയില്‍ ബ്രീഫ്‌കെയ്‌സുമായി അവര്‍ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരന്‍ മുറിയില്‍ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. പോകുമ്പോള്‍ കുഞ്ഞ് സുചനയ്ക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകന്‍ സുഹൃത്തിനൊപ്പം ഫത്തോര്‍ദ എന്ന സ്ഥലത്താണെന്നു പറഞ്ഞ സുചന, തെറ്റായ വിലാസം നല്‍കുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് കാര്‍ അടുത്തുള്ള ചിത്രദുര്‍ഗ പൊലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് സ്റേഷനിലെത്തിയ കാര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് ബാഗില്‍ കുത്തിനിറച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

Also read: ‘പൊലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത്’ , ‘അടിച്ചമർത്തി വാഴാമെന്ന മിഥ്യാധാരണ വേണ്ട’; ; രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി; പശ്ചിമേഷ്യയിൽ ആണവയുദ്ധഭീതി

ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട്, ഇസ്രയേലിന്റെ...

ഹോളി ആഘോഷിക്കാൻ മേൽ ചായം ഒഴിച്ച കുഞ്ഞിനോട് കൊടുംക്രൂരത; പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; നാല് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; ഗുരുതരാവസ്ഥയിൽ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ ഹോളി...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില രാശിക്കാർക്ക് വിജയം നിറഞ്ഞ ദിനമായിരിക്കുമ്പോൾ, മറ്റുചിലർക്കു യാത്രയിലും...

ക്ഷേത്രോത്സവത്തിനിടെ മർദിച്ചത് ആറംഗസംഘം; കൊല്ലം മരുത്തടിയിൽ ഉത്സവത്തിനിടെ മർദനമേറ്റ കൗമാരക്കാരനു ദാരുണാന്ത്യം

ഉത്സവത്തിനിടെ മർദനമേറ്റ കൗമാരക്കാരനു ദാരുണാന്ത്യം കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ ക്രൂരമായ...

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി!

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി! തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ...

Related Articles

Popular Categories

spot_imgspot_img