ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു ; 22 ട്രെയിനുകൾ വൈകി ഓടും

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നു . ഇത് കണക്കിലെടുത്ത് ട്രെയിനുകൾ വൈകി ഓടും. 22 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഇന്ന് രാവിലെ മുതൽ ഡൽഹിയിൽ മൂടൽമഞ്ഞ് വ്യാപിക്കുന്ന സാഹചര്യത്തിൽ റെയിൽപാളം കാണാൻ സാധിക്കുന്നില്ലെന്നും ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും റെയിൽവേ അധികൃതർ അറിയിച്ചു.ജനുവരി 1 മുതൽ‌ ഡൽഹിയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. നാളെ ക്ലാസുകൾ പുനരാരംഭിക്കാൻ ഇരിക്കെയാണ് പുതിയ ഉത്തരവ്. അതേസമയം ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ റെയിൽ വേയ്ക്ക് കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അജ്മീർ-കത്ര പൂജാ എക്സ്പ്രസ്, ജമ്മുതാവി-അജ്മീർ എക്സ്പ്രസ്, ഫിറോസ്പൂർ-സിയോനി എന്നിവ ഏകദേശം 6.30 മണിക്കൂർ വൈകി ഓടും. ‌ഖജുറാവു-കുരുക്ഷേത്ര എക്സ്പ്രസ്, സിയോനി-ഫിറോസ്പൂർ എന്നിവ നാല് മണിക്കൂറോളവും വൈകി ഓടുമെന്നും റെയിൽവേ അറിയിച്ചു.
പുരി-ഡൽഹി പുരുഷോത്തം എക്‌സ്‌പ്രസ്, കാൺപൂർ-ഡൽഹി ശ്രമശക്തി, ദിബ്രുഗഡ്-ഡൽഹി രാജധാനി, ബെം​ഗളൂരു-നിസാമുദ്ദീൻ, രാജേന്ദ്രനഗർ-ഡൽഹി രാജധാനി, സഹർസ-ഡൽഹി വൈശാലി എക്‌സ്‌പ്രസ് തുടങ്ങി 11 ട്രെയിനുകൾ 1.30 മണിക്കൂർ വൈകും. മുസാഫർപൂർ-ആനന്ദ് വിഹാർ എക്സ്പ്രസ്, ചെന്നൈ-ഡൽഹി ജിടി, ജമ്മുതാവി-ഡൽഹി രാജധാനി എന്നിവയുൾപ്പെടെ മൂന്ന് ട്രെയിനുകൾ രണ്ട് മണിക്കൂറും വൈകി ഓടും.

ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മൂടൽമഞ്ഞും തണുപ്പും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി എട്ട് മുതൽ 10 വരെ ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read Also : സർക്കാർ ഗവർണർ പോര് അടങ്ങിയില്ലേ? എൽഡിഎഫ് ഹർത്താൽ ദിനത്തിൽ ഗവർണർ തൊടുപുഴയിലെത്തും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു

പ്രസാദം നൽകിയില്ല, ജീവനക്കാരനെ തല്ലിക്കൊന്നു ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനെ തല്ലിക്കൊന്നു....

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം

പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം ഫ്ലോറിഡ: അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന്...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

Related Articles

Popular Categories

spot_imgspot_img