web analytics

കോലിയോ രോഹിത്തോ? സെലക്ഷനിൽ തലപുകച്ച്‌ ബിസിസിഐ

മുംബൈ: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമയും ടീമിൽ ഉണ്ടായേക്കുമെന്നതാണ് ആകാംക്ഷ വർധിപ്പിക്കുന്നത്. എന്നാല്‍ സെലക്ടർമാർ ഇരുവരേയും പരിഗണിക്കുമോ എന്നതാണ് ചോദ്യം. ഏകദിന ലോകകപ്പിലെ പ്രകടനവും നായകമികവും രോഹിതിന്റെ സ്ഥാനം ഉറപ്പാക്കുന്നതാണെന്ന് റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഹിത് തന്നെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്നാണ് ബിസിസിഐയുടെ താല്‍പ്പര്യമെന്നും ദേശീയ മാധ്യമങ്ങള്‍ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ രോഹിതിനേയും കോലിയെയും ഒരുമിച്ച് പരിഗണിക്കാന്‍ സെലക്ടമാർ തയാറല്ല എന്നാണ് പിടിഐ റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ ഇരുവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനെതിരായ പരമ്പര ആരംഭിക്കാന്‍ നാല് ദിവസം ശേഷിക്കെ ഇതുവരെ ടീമിനെ പ്രഖ്യാപിക്കാന്‍ ബിസിസിഐ തയാറായിട്ടില്ല. രോഹിതും കോലിയും അന്തിമ ഇലവനിലേക്ക് എത്തിയാല്‍ ടീമിന്റെ ബാലന്‍സ് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്നാണ് വിലയിരുത്തല്‍.

രോഹിതിനേയും കോലിയെയും ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും പുറത്തിരിക്കേണ്ടി വരും. ടീം തിരഞ്ഞെടുപ്പില്‍ ബിസിസിഐ പുറത്തുനിന്നുള്ള സമ്മർദത്തേയും മറികടക്കണം. മൂന്ന് മത്സരങ്ങളാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുന്നത്.

 

Read Also: ഇന്ത്യ– പാക് പോരാട്ടം ജൂൺ 9ന്; ആരാധകർ ട്വന്റി20 ലോകകപ്പ് ആവേശത്തിൽ

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം നിർദ്ധന...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്

കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം...

Related Articles

Popular Categories

spot_imgspot_img