web analytics

കറുത്ത ചുരിദാർ ധരിച്ചു നവകേരള യാത്ര കാണാൻ നിന്നു; യുവതിയെ 7 മണിക്കൂർ തടഞ്ഞുവെച്ച് പോലീസ്; നഷ്ടപരിഹാരം തേടി യുവതി ഹൈക്കോടതിയിൽ

നവകേരള യാത്ര കാണാൻ കറുത്ത ചുരിദാർ ധരിച്ചു നിന്നെന്ന പേരിൽ 7 മണിക്കൂർ കൊല്ലം കുന്നിക്കോട് പൊലീസ് അന്യായമായി തടവിൽവച്ചെന്നു പരാതിപ്പെട്ടു യുവതി. കൊല്ലം പത്തനാപുരം തലവൂർ സ്വദേശി എൽ. അർച്ചനയ്ക്കാണ് ദുര്യോഗമുണ്ടായത്.18നു രണ്ടാലുംമൂട് ജംക്‌ഷനിൽ നവകേരള യാത്ര കടന്നുപോകുമ്പോൾ ഭർതൃമാതാവ് ടി.അംബികാദേവിക്കൊപ്പം മുഖ്യമന്ത്രിയെ കാണാൻ എത്തിയതായിരുന്നു യുവതി. പ്രതിഷേധിക്കാൻ നിൽക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടർന്നു പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാവിലെ പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത യുവതിയെ വൈകിട്ട് ആറരയോടെയാണു വിട്ടയച്ചത്.

താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അന്യായമായി തടഞ്ഞുവച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഹർജിക്കാരി അറിയിച്ചു. പ്രതിഷേധിക്കാനല്ല മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് കേട്ടില്ല. ഭർത്താവ് ബിജെപി പ്രാദേശിക ഭാരവാഹിയാണ്. ഭർത്താവ് രാഷ്ട്രീയക്കാരനാണെന്ന പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലും എങ്ങനെ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നു യുവതി ചോദിക്കുന്നു. നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഒരാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.

also read: വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന് പെണ്‍കുട്ടി; തന്റെ വിർച്വൽ അവതാറിനെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; എന്തു ചെയ്യണമെന്നറിയാതെ പോലീസ് !

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ ഇടിച്ച് കാർ ശരീരത്തിലൂടെ കയറിയിറങ്ങി; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യംതിരുവനന്തപുരത്ത് സ്കൂട്ടറുമായി...

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img