എഐ ക്യാമറകളും മറ്റ് സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങള്‍ വ്യാപിപ്പിച്ചിട്ടും കേരളത്തിലുൾപ്പെടെ വാഹനാപകടങ്ങൾ വർധിക്കുകയാണ്. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. 2019ല്‍ ഗൂഗിള്‍ കണ്ടുപിടിച്ച Google Pixel Car crash detection feature ഒരുപരിധി വരെ വാഹന അപകടങ്ങളിലൂടെ ജീവൻ പൊലിയാതെ രക്ഷിക്കാൻ സഹായിക്കുന്നു. എന്നാല്‍, ഇത് അമേരിക്കയിലും മറ്റ് ഏതാനും രാജ്യങ്ങളിലും മാത്രമാണ് ലഭ്യമായിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ 20 രാജ്യങ്ങളിലേക്ക് ഗൂഗിള്‍ തങ്ങളുടെ ഈ ഓട്ടോമാറ്റിക് ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ്. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളിലാണ് കാര്‍ ഡിറ്റക്ഷൻ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് ഗൂഗിള്‍ കാര്‍ ക്രാഷ് ഡിറ്റക്ഷൻ പ്രവര്‍ത്തിക്കുന്നതെന്നും, ഇവയുടെ മേന്മകളും വിശദമായി മനസിലാക്കാം.
ആപ്പിള്‍ ഫോണുകളില്‍ നിലവിലുള്ള അപകട സൂചനാ ഫീച്ചറിന് സമാനമാണ് ഗൂഗിളിന്റെ ഈ ഫീച്ചര്‍. ആൻഡ്രോയിഡിലെ ചുരുക്കം ചില ഫോണുകളിലാണ് ഈ ഫീച്ചര്‍ ആദ്യം എത്തുക. ഉപയോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉടൻ തന്നെ ആവശ്യമായ സഹായം എത്തിക്കുന്ന രീതിയാണിത്. ഇതിനായി ഫോണുകളില്‍ സെൻസറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. 2024 ലോടുകൂടി pixel 8 ന്റെയും pixel 8 pro യുടെയും നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു പുതിയ ഫീച്ചര്‍ ആയതുകൊണ്ട് തന്നെ ഫോണുകളില്‍ ആദ്യം ഇത് സ്വിച്ച് ഓണ്‍ ചെയ്യണം.
ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഫോണിലെ സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക
താഴെയുള്ള സേഫ്റ്റി ആൻഡ് എമര്‍ജൻസി ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക
കാര്‍ ക്രാഷ് ഡിറ്റക്ഷൻ എന്ന ഫീച്ചറില്‍ ക്ലിക്ക് ചെയ്ത് അത് ഓണ്‍ ചെയ്യുക
തുടര്‍ന്ന് ഇത്തരം അപകടങ്ങളില്‍പ്പെട്ടാല്‍ ആവശ്യമായ സഹായം നിങ്ങള്‍ക്ക് ഉടൻ തന്നെ ലഭിക്കും.
Also read: ഈ ഭക്ഷണ കോമ്പിനേഷനുകൾ ആരോഗ്യത്തെക്കാളേറെ അപകടം ക്ഷണിച്ചു വരുത്തുന്നവ; അറിഞ്ഞിരിക്കാം
ഒരു തവണ ഈ ഫീച്ചര്‍ ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ യാത്രാ വേളയില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ തിരിച്ചറിയുകയും അത്യാവശ്യമെങ്കില്‍ ഉപയോഗിക്കാൻ നിങ്ങള്‍ക്ക് എമര്‍ജൻസി സര്‍വീസുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അപകടം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഫോണ്‍ ഉടൻ തന്നെ വൈബ്രെറ്റ് ചെയ്യുകയും വലിയ ശബ്ദത്തോട് കൂടി ഒരു എമര്‍ജൻസി അലെര്‍ട് നല്‍കുകയും ചെയ്യും. തുടര്‍ന്ന് എമര്‍ജൻസി സര്‍വീസുകള്‍ ആവശ്യമുണ്ടോ എന്ന തരത്തില്‍ ഒരു സന്ദേശം നമുക്ക് ലഭിക്കും. തുടര്‍ന്ന് ഓട്ടോമാറ്റിക് ആയി തന്നെ ഉപഭോക്താവിന്റെ സ്ഥലവും വിവരങ്ങളും എമര്‍ജൻസി നമ്ബറായ 112 ലേക്ക് ഫോണ്‍ കൈമാറുന്നു. തുടര്‍ന്ന് വളരെ വേഗം ആവശ്യമായ സഹായം നമുക്ക് ലഭിക്കുകയും ചെയ്യുന്നു. ആൻഡ്രോയിഡ് ഫോണുകളെക്കുറിച്ച് വിശദ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പങ്ക് വയ്ക്കുന്ന ടെക്നിക്കല്‍ എഡിറ്ററായ മിഷല്‍ റഹ്മാൻ ആണ് ഈ ഫീച്ചര്‍ ഇന്ത്യയിലേക്ക് എത്തുന്നതിന്റെ വിശദ വിവരങ്ങള്‍ ആദ്യമായി പുറത്തു വിട്ടത്.