റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം
കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട് പതിറ്റാണ്ടോളം ജയിലിൽ കഴിഞ്ഞ അബ്ദുൽ റഹീം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചതോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കും.
സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അബ്ദുൽ റഹീം ശിക്ഷ അനുഭവിച്ചിരുന്നത്.
വർഷങ്ങളായുള്ള നിയമ പോരാട്ടങ്ങൾക്കും ജനകീയ ഇടപെടലുകൾക്കും ഒടുവിലാണ് നിർണായക വഴിത്തിരിവുണ്ടായത്.
സൗദി ബാലന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതോടെയാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്.
34.35 കോടി രൂപ ദയാധനം
34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണ് സൗദി കുടുംബം അബ്ദുൽ റഹീമിന് മാപ്പ് നൽകിയത്.
ഈ തുക ജനകീയ ക്യാംപെയ്നിലൂടെ സമാഹരിച്ചതാണ്.
അബ്ദുൽ റഹീമിന്റെ മോചനത്തിനായി കേരളത്തിലും ഗൾഫ് രാജ്യങ്ങളിലുമായി വലിയ പിന്തുണാ പ്രചാരണങ്ങളാണ് നടന്നത്.
English Summary
Abdul Rahim, who spent nearly 20 years in a Saudi prison, has been officially released after authorities signed his release order. His death sentence was earlier revoked after the victim’s family accepted blood money collected through a public campaign.









