ഒറ്റപ്പാലത്ത് വൻ ദുരന്തം; ഒരു കുടുംബത്തിലെ 3 പേർ വിഷം കഴിച്ച നിലയിൽ; ഗൃഹനാഥൻ മരിച്ചു, ഭാര്യയും മകനും അതീവ ഗുരുതരാവസ്ഥയിൽ!
ഒറ്റപ്പാലം: മീറ്റ്നയിൽ കുടുംബത്തിലെ മൂന്ന് പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. ഭാര്യയെയും മകനെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണൻ (65) ആണ് മരിച്ചത്. ഭാര്യ വസന്ത (57), മകൻ അഭിജിത് (33) എന്നിവരെയാണ് അവശനിലയിൽ കണ്ടെത്തിയത്.
ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങളാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രി ഏഴരയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary
A suspected family suicide attempt was reported in Ottapalam, where a 65-year-old man was found dead and his wife and son were discovered in critical condition after allegedly consuming poison. Police suspect mental stress within the family may have led to the incident.
ottapalam-family-suicide-attempt-man-dead
ഒറ്റപ്പാലം, കൂട്ട ആത്മഹത്യാശ്രമം, രാമകൃഷ്ണൻ, കുടുംബ ദുരന്തം, വിഷം കഴിച്ചു, പൊലീസ് അന്വേഷണം, കേരള വാർത്ത, തൃശൂർ മെഡിക്കൽ കോളജ്, മാനസിക വിഷമം, ബ്രേക്കിംഗ് ന്യൂസ്








