web analytics

വമ്പൻ തകരാർ; പരിഹരിക്കാൻ മദ്രാസ് ഐഐടി വിദഗ്ദ്ധർ രംഗത്ത്! ഒരു വിഷയത്തിന് 100 രൂപയ്ക്ക് പകരം ഈടാക്കിയത് 69,000 രൂപ വരെ; പണം തിരികെ നൽകുമെന്ന് സിബിഎസ്ഇ

വമ്പൻ തകരാർ; പരിഹരിക്കാൻ മദ്രാസ് ഐഐടി വിദഗ്ദ്ധർ രംഗത്ത്! ഒരു വിഷയത്തിന് 100 രൂപയ്ക്ക് പകരം ഈടാക്കിയത് 69,000 രൂപ വരെ; പണം തിരികെ നൽകുമെന്ന് സിബിഎസ്ഇ

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് സി.ബി.എസ്.ഇ 12-ാം ക്ലാസ് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അർദ്ധരാത്രിവരെ നീട്ടി. എന്നാൽ നേരത്തെ അപേക്ഷിച്ച പല വിദ്യാർത്ഥികൾക്കും ഇപ്പോഴും ഉത്തരക്കടലാസ് പകർപ്പ് ലഭിക്കാത്തതായാണ് പരാതി.

ഇന്നലെ പോർട്ടൽ ഭാഗികമായി പ്രവർത്തിച്ചെങ്കിലും മുഴുവൻ വിദ്യാർത്ഥികൾക്കും ലോഗിൻ ചെയ്ത് അപേക്ഷിക്കാനായില്ല. ഉത്തരക്കടലാസ് പരിശോധിച്ച ശേഷമേ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനാകൂ. എന്നാൽ പുനർമൂല്യനിർണയത്തിനുള്ള പുതുക്കിയ തീയതി സി.ബി.എസ്.ഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പോർട്ടലിലെ തകരാറുകൾ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മദ്രാസ് ഐ.ഐ.ടി വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ലോഗിൻ, പണമടയ്ക്കൽ സേവനങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഇവരുടെ പ്രധാന ദൗത്യം.

ഓൺലൈൻ മൂല്യനിർണയം പാളിയെന്ന വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഉത്തരക്കടലാസ് പകർപ്പിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ അപേക്ഷിച്ചതാണ് പോർട്ടലിന്റെ പ്രവർത്തനം തകരാറിലാക്കിയത്. മേയ് 19ന് ആരംഭിച്ച അപേക്ഷാ പ്രക്രിയ തുടക്കം മുതൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇത് മൂന്നാം തവണയാണ് അപേക്ഷ തീയതി നീട്ടുന്നത്.

ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവുകൾ മൂലം വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ലെന്ന ആരോപണവും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

അധികമായി ഈടാക്കിയ തുക മടക്കി നൽകും

പോർട്ടൽ തകരാറിനെ തുടർന്ന് ചില വിദ്യാർത്ഥികൾക്ക് നിശ്ചിത ഫീസിനേക്കാൾ വലിയ തുക അടയ്‌ക്കേണ്ടിവന്നിരുന്നു. ഒരു വിഷയത്തിനുള്ള 100 രൂപയ്ക്ക് പകരം ചിലർക്ക് 8,000 മുതൽ 69,420 രൂപ വരെ അടയ്‌ക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.

ഈ അധിക തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

പണമിടപാട് തടസങ്ങൾ പരിഹരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവ സി.ബി.എസ്.ഇയെ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.

ഉദ്യോഗസ്ഥർക്കെതിരെ നടപടി സാധ്യത

പോർട്ടൽ തകരാറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സി.ബി.എസ്.ഇയിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. വെബ്‌സൈറ്റ് കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന.

English Summary

CBSE has extended the deadline for applying for Class 12 answer sheet copies till midnight due to technical issues in its portal. Students continue to face login and payment problems, while the Education Ministry has sought IIT Madras experts’ help to resolve the crisis.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ വിവരങ്ങൾ! 

എടവപ്പാതി പടിവാതിൽക്കൽ; വരും മണിക്കൂറുകളിൽ അന്തരീക്ഷം മാറും; കേരളത്തിൽ കാലവർഷം എത്തുന്നതിന്റെ തത്സമയ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img