web analytics

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

മുംബൈ: ഐപിഎല്ലിലെ ശ്രദ്ധേയ യുവതാരമായ 15-കാരൻ വൈഭവ് സൂര്യവംശിയെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ സാമൂഹിക പ്രവർത്തകൻ രംഗത്ത്. രാജസ്ഥാൻ റോയൽസും ബിസിസിഐയും ബാലാവകാശ നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങുന്നതായി കർണാടക സ്വദേശിയായ സി.എം. ശിവകുമാർ നായക് വ്യക്തമാക്കി.

വൈഭവ് സൂര്യവംശിയെ പ്രൊഫഷണൽ ക്രിക്കറ്റിന്റെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നത് ‘ബാലവേല’യുടെ പരിധിയിൽ വരുന്നതാണെന്നാണ് ശിവകുമാറിന്റെ ആരോപണം. 15 വയസ്സുള്ള കുട്ടി ഈ പ്രായത്തിൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നും, കോടികൾ മറിയുന്ന ലീഗിൽ കളിപ്പിക്കുന്നത് ചൂഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ബാലാവകാശ നിയമങ്ങൾ ലംഘിച്ചതിന് രാജസ്ഥാൻ റോയൽസ് മാനേജ്മെന്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാൻ ഐസിസി നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ പ്രായപരിധി 15 വയസ്സാണ്. നിലവിൽ വൈഭവിന് 15 വയസ് പൂർത്തിയായതിനാൽ താരത്തിന് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിയമപരമായ തടസങ്ങളില്ലെന്നാണ് ക്രിക്കറ്റ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

14-ാം വയസ്സിൽ അണ്ടർ-19 ലോകകപ്പിൽ വൈഭവ് കളിച്ചതും ചിലർ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, അസാധാരണ പ്രതിഭയുള്ള താരങ്ങൾക്ക് പ്രത്യേക അനുമതിയോടെ 15 വയസ്സിന് മുൻപും മത്സരങ്ങളിൽ പങ്കെടുക്കാൻ ഐസിസി അവസരം നൽകാറുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വൈഭവ് ഇന്ത്യയ്ക്കായി കളിച്ചതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ബിസിസിഐയുടെ നിലവിലെ ചട്ടപ്രകാരം, അണ്ടർ-19 താരങ്ങൾ ഐപിഎല്ലിൽ പങ്കെടുക്കണമെങ്കിൽ കുറഞ്ഞത് ഒരു ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചിരിക്കണം. 12-ാം വയസ്സിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച വൈഭവ് ഈ മാനദണ്ഡവും പാലിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഭരണസമിതികളുടെ നിയമങ്ങൾ വൈഭവിന് അനുകൂലമായിരിക്കുമ്പോഴും, ബാലവേല നിരോധന നിയമം ചൂണ്ടിക്കാട്ടി ഉയർന്നിരിക്കുന്ന പരാതിക്ക് നിയമപരമായ പ്രാധാന്യം ഉണ്ടാകുമോ എന്നത് ഇനി ശ്രദ്ധേയമായ വിഷയമാകും.

English Summary
A social activist has threatened legal action against Rajasthan Royals and BCCI, alleging that allowing 15-year-old Vaibhav Suryavanshi to play in the IPL amounts to child labour. However, ICC and BCCI rules currently permit his participation.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം

പാമ്പ് ഭീതി; അടുക്കളയിൽ വരെ അണലിയെത്തുന്നു; വേനൽച്ചൂടിൽ ജാഗ്രത പാലിക്കാം മാന്നാർ: വേനൽ കനത്തതോടെ...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ തന്ത്രം പുറത്തെടുക്കുന്നു

എംഎൽഎമാരെ ഒറ്റയ്ക്ക് കാണണം! വേണുഗോപാലിന്റെ ആധിപത്യം തടയാൻ സതീശൻ പക്ഷം പുതിയ...

ജോർജുകുട്ടിയുടെ മടക്കയാത്ര; ‘ദൃശ്യം 3’ പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ കളി തുടങ്ങാൻ ജീത്തു ജോസഫും സംഘവും

ജോർജുകുട്ടിയുടെ മടക്കയാത്ര; 'ദൃശ്യം 3' പ്രീമിയർ വിദേശത്ത്; നൂറു കോടി ക്ലബ്ബിൽ...

Related Articles

Popular Categories

spot_imgspot_img