വയനാട്ടിൽ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: ബീനാച്ചി അമ്പലപ്പറമ്പിൽ 14-കാരനായ വിദ്യാർത്ഥിയെ വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുള്ളയുടെയും ഹസ്‌നയുടെയും മകനായ മുഹമ്മദ് ഫാദിലാണ് മരിച്ചത്.
ഇന്ന് രാവിലെ ഏകദേശം 6.30-ഓടെയാണ് വീട്ടുകാർ മുഹമ്മദ് ഫാദിലിനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ
സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഫാദിൽ. മുഹമ്മദ് ആദിൽ, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങൾ.
English Summary:
A 14-year-old Class 9 student was found dead at his home in Wayanad, after being discovered hanging in the hall by family members early in the morning. The incident came to light around 6:30 am, prompting relatives to alert the police immediately. Officers from Sulthan Bathery police station reached the spot and began preliminary investigations. The body was later shifted to a taluk hospital for further procedures, as authorities continue to look into the circumstances surrounding the incident.









