ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം
മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും അനുഭവപ്പെടാം. പ്രത്യേകിച്ച് വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധ വേണം. യാത്രകൾ മാറ്റിവയ്ക്കുന്നത് നല്ലതാണ്.
ഇടവം: പ്രതീക്ഷിച്ച ഫലങ്ങൾ വൈകാൻ സാധ്യത. ബന്ധങ്ങളിൽ അകലം വരാനും അഭിപ്രായഭിന്നതകൾ ഉണ്ടാകാനും ഇടയുണ്ട്. മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.
മിഥുനം: മുന്നേറ്റം കാണുന്ന ദിനം. ശ്രമങ്ങൾ വിജയിക്കും. അംഗീകാരം ലഭിക്കുകയും ആഗ്രഹങ്ങൾ സഫലമാവുകയും ചെയ്യും.
കർക്കടകം: ചില പ്രതിസന്ധികൾ നേരിടേണ്ടി വരാം. സംസാരത്തിൽ ജാഗ്രത പാലിക്കുക. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.
ചിങ്ങം: വിജയവും സന്തോഷവും നിറഞ്ഞ ദിവസം. ആരോഗ്യം മെച്ചപ്പെട്ടിരിക്കും. യാത്രകളും ഇഷ്ടകാര്യങ്ങളും അനുകൂലമായി നടക്കും.
കന്നി: കാര്യങ്ങളിൽ തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാം. ബിസിനസിൽ ജാഗ്രത ആവശ്യമാണ്. യാത്രയിൽ സൂക്ഷിക്കുക.
തുലാം: നേട്ടങ്ങൾ നിറഞ്ഞ ദിവസം. മത്സരങ്ങളിൽ വിജയം നേടാം. സാമ്പത്തിക പുരോഗതിയും ഉണ്ടാകും.
വൃശ്ചികം: കാര്യങ്ങളിൽ അനുകൂലത. ആരോഗ്യം നല്ലതായിരിക്കും. പ്രധാന കൂടിക്കാഴ്ചകൾ വിജയകരമാകും.
ധനു: തടസ്സങ്ങളും ക്ഷീണവും അനുഭവപ്പെടാം. പ്രവർത്തനങ്ങളിൽ വൈകൽ ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.
മകരം: പ്രതീക്ഷിച്ച കാര്യങ്ങൾ സഫലമാകാതെ പോകാം. അപകടസാധ്യതകൾ ഉള്ളതിനാൽ ജാഗ്രത വേണം. നിയമകാര്യങ്ങളിൽ ശ്രദ്ധിക്കുക.
കുംഭം: സന്തോഷകരമായ മുന്നേറ്റം. സുഹൃത്തുക്കളുമായി സമയം ചെലവിടാൻ അവസരം. ആഗ്രഹങ്ങൾ പൂർത്തിയാകും.
മീനം: വിജയവും ലാഭവും പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. ആത്മവിശ്വാസം ഉയരും. പുതിയ അവസരങ്ങൾ ലഭിക്കും.
English Summary
Today’s horoscope (April 27, 2026) indicates a mix of challenges and opportunities across zodiac signs. While some signs may face delays, stress, or health concerns, others will experience success, growth, and improved confidence. Overall, the day brings positive outcomes for many, especially in health and personal progress.









