പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ
ഭുവനേശ്വർ: പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. 67കാരനായ ദീപക് പ്രധാൻ ആണ് പിടിയിലായത്. ഇൻഫോ വാലി പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നഗരത്തിലെ ഗംഗാപദ പ്രദേശത്തുള്ള വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിനിയായ വിദ്യാർഥിനിയാണ് ഇര. ഹോസ്റ്റലിന് സമീപം പലചരക്ക് കട നടത്തുന്ന പ്രതി സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അകത്ത് കയറി ആക്രമണം നടത്തിയതായാണ് വിവരം.
ഭീതിയിലായ വിദ്യാർഥിനി പിന്നീട് പൊലീസിനെ സമീപിച്ച് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ നടപടി സ്വീകരിച്ച പൊലീസ് പ്രതിയെ പിടികൂടി. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
അതേസമയം, അതീവ സുരക്ഷയുള്ള ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ചകളെക്കുറിച്ചും വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പൊലീസ് അറിയിച്ചു.
English Summary
A 67-year-old man was arrested in Bhubaneswar for allegedly entering a women’s hostel and sexually assaulting an MBA student. The accused, who runs a shop near the hostel, reportedly bypassed security to commit the crime. The victim later filed a complaint, and police have launched an investigation, including a probe into security lapses at the hostel.









