ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽ തെറിച്ചുവീണു; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം
Kasaragod: ട്രെയിൻ കടന്നുപോകുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റടിയിൽ വീണ് ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു. ചെങ്കള പഞ്ചായത്ത് നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്–ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്.
ഈ മാസം 18-ന് വൈകുന്നേരം മൊഗ്രാൽ നാങ്കിയിലായിരുന്നു അപകടം. മുത്തശ്ശി നഫീസയോടൊപ്പം ഒരു മരണവീട്ടിൽ നിന്ന് മടങ്ങിവരുന്നതിനിടെയാണ് സംഭവം. റെയിൽവേ പാളത്തിന് സമീപം കുട്ടിയെ എടുത്ത് നടക്കുന്നതിനിടെ ട്രെയിൻ കടന്നുപോയപ്പോൾ ഉണ്ടായ കാറ്റടിയിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ മറിയം നവാലിനെയും നഫീസയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ കുട്ടി മരിച്ചു. നഫീസയുടെ ചികിത്സ തുടരുകയാണ്.
മറിയം നവാലിന്റെ സഹോദരി ഫാത്തിമത്ത് ഇഷാൻ ആണ്.
English Summary
In Kasaragod, a five-year-old girl died after being critically injured when the strong gust from a passing train knocked her down.
The incident occurred while she was walking with her grandmother near the railway track. Both were injured, and the child later died in hospital.









