വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ചയിൽ മറിഞ്ഞ് 8 മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ വിനോദസഞ്ചാരികളുമായി പോയ ടെമ്പോ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പെരിന്തൽമണ്ണയിൽ നിന്നുള്ള സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. ആകെ 16 പേർ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം.
പതിമൂന്നാം ഹെയർപിൻ വളവിനടുത്ത് നിയന്ത്രണം വിട്ട വാഹനമാണ് കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞതെന്ന് പ്രാഥമിക വിവരം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നു.
English Summary
Chennai: Eight Malayali tourists were killed after a tempo traveller fell into a gorge in Valparai, Tamil Nadu. The vehicle, carrying 16 people from Perinthalmanna, lost control near a hairpin bend and crashed.
Several others are critically injured and have been shifted to nearby hospitals. Rescue operations are ongoing and authorities are investigating the cause of the









