web analytics

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ പിടിയിൽ

എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ പിടിയിൽ

ഓഖ–എറണാകുളം എക്സ്പ്രസിൽ യാത്രക്കിടെ 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം. കുട്ടിയുടെ പരാതിയെ തുടർന്ന് ബെഡ്‌റോൾ ജീവനക്കാരനെ പൊലീസ് പിടികൂടി; പോക്സോ നിയമപ്രകാരം കേസ്.

ട്രെയിൻ യാത്രയ്ക്കിടെ കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ബെഡ്‌റോൾ ജീവനക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശി നൻഹക്കു (30)വിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓഖ–എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ കുട്ടിയുടെ അമ്മ ഇറങ്ങിയ സമയത്ത് പ്രതി കുട്ടിയുടെ അടുത്തേക്ക് എത്തി മോശമായി പെരുമാറിയെന്നാണ് പരാതി.

അമ്മ തിരികെ വന്നതിന് പിന്നാലെ കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്താനായില്ലെങ്കിലും പിന്നീട് എറണാകുളത്ത് വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്‌ഐ പ്രദീപ് കുമാർ സി, എഎസ്ഐമാരായ ഷമീർ, സുനീഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

English Summary

A 30-year-old bedroll staff member from Kanpur, Uttar Pradesh, was arrested for allegedly sexually assaulting a 10-year-old girl on board the Okha–Ernakulam Express.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് ‘പണികിട്ടി’; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ!

ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് 'പണികിട്ടി'; ഒരാഴ്ചയ്ക്കുള്ളിൽ ഈടാക്കിയത് 2.7 കോടി രൂപ പിഴ! തിരുവനന്തപുരം:...

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ‘ടോൾ’ ഏർപ്പെടുത്താൻ ഇറാൻ; ആഗോള ഇന്ധന വിപണി ആശങ്കയിൽ

ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് 'ടോൾ' ഏർപ്പെടുത്താൻ ഇറാൻ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന...

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ 'മരണവളവ്'; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ...

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ!

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ! കേരളത്തിൽ ക്രിസ്ത്യൻ...

Related Articles

Popular Categories

spot_imgspot_img