web analytics

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക നേട്ടം, അംഗീകാരം; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങളിൽ മുന്നേറ്റം കാണും. മത്സരങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം, അംഗീകാരം എന്നിവ ലഭിക്കാം. ആരോഗ്യവും മെച്ചമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാകാൻ സാധ്യതയുണ്ട്.

ഇടവം: കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. ആഗ്രഹങ്ങൾ പൂവണിയാതെ പോകാം. ശത്രുശല്യം, ചെറിയ ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. നിശ്ചയിച്ച കൂടിക്കാഴ്ചകൾ വിജയിക്കാതെ പോകാൻ സാധ്യതയുണ്ട്.

മിഥുനം: നല്ല ദിവസമാണ്. ശ്രമങ്ങളിൽ വിജയം, തൊഴിൽ രംഗത്ത് നേട്ടങ്ങൾ, സ്ഥാനക്കയറ്റ സാധ്യത എന്നിവ കാണുന്നു. ശത്രുക്കൾ ദുർബലമാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.

കർക്കടകം: കാര്യങ്ങൾ വൈകാൻ സാധ്യത. കലഹങ്ങളും നിരാശയും ഉണ്ടാകാം. പരീക്ഷകളിലും യാത്രകളിലും പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കുന്നത് നല്ലത്.

ചിങ്ങം: മികച്ച ദിവസം. മത്സരങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം, അംഗീകാരം എന്നിവ ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവിടാൻ അവസരം ലഭിക്കും. വിനോദയാത്രകൾക്ക് സാധ്യതയുണ്ട്.

കന്നി: കാര്യവിജയം ഉറപ്പ്. ധനലാഭം, അംഗീകാരം, ആരോഗ്യം എന്നിവയിൽ പുരോഗതി കാണും. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ ഫലപ്രദമാകും.

തുലാം: സൂക്ഷ്മത ആവശ്യമാണ്. കാര്യങ്ങളിൽ പരാജയം, അഭിമാനക്ഷതം എന്നിവ ഉണ്ടാകാം. അപകടസാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രയിൽ ശ്രദ്ധ വേണം.

വൃശ്ചികം: മനസ്സമാധാനം കുറയാം. കാര്യങ്ങളിൽ തടസ്സം, കലഹങ്ങൾ, നിരാശ എന്നിവ നേരിടേണ്ടി വരാം. ചില അനുഭവങ്ങൾ വിഷമം സൃഷ്ടിക്കാം.

ധനു: അനുകൂലമായ ദിവസം. തൊഴിൽ രംഗത്ത് നേട്ടങ്ങൾ, സ്ഥാനക്കയറ്റ സാധ്യത, സാമ്പത്തിക പുരോഗതി എന്നിവ ഉണ്ടാകും. മത്സരങ്ങളിലും വിജയം നേടാം.

മകരം: വിജയകരമായ ദിവസം. പരീക്ഷകളിലും മത്സരങ്ങളിലും മികച്ച ഫലം ലഭിക്കും. ശത്രുക്കളെ മറികടക്കാനും അംഗീകാരം നേടാനും കഴിയും.

കുംഭം: പ്രതിസന്ധികൾ നിറഞ്ഞ ദിവസം. കാര്യങ്ങളിൽ പരാജയം, മാനസിക അസ്വസ്ഥത, കലഹങ്ങൾ എന്നിവ ഉണ്ടാകാം. ക്ഷമയും ജാഗ്രതയും പാലിക്കുക.

മീനം: കാര്യങ്ങൾ തടസ്സപ്പെടാം. അഭിമാനക്ഷതം, ശത്രുശല്യം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. പരീക്ഷകളും യാത്രകളും പ്രതീക്ഷിച്ചതുപോലെ നടക്കണമെന്നില്ല.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img