web analytics

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കൂത്തുപറമ്പ്: പൊലീസുകാരന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ് ശ്രമം നടന്ന സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളയാട് സ്വദേശി കെ. രാഹുലും മുഴക്കുന്ന് സ്വദേശി പി. ജിതിനുമാണ് പിടിയിലായത്.

എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീൻ കൊലക്കേസിലെ പ്രതിയാണ് കെ. രാഹുലെന്ന് പൊലീസ് അറിയിച്ചു. കണ്ണവം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിനാണ് ആക്രമണം ലക്ഷ്യമിട്ടത്.

ബൈക്കിലെത്തി രണ്ടംഗ സംഘം വീടിന് മുന്നിൽ ബോംബ് എറിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബോംബ് പൊട്ടാതെ രക്ഷപ്പെട്ടു. ബോംബ് വീടിനു മുന്നിൽ വച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

ഇതിന് മുൻപ് ചിറ്റാരിപറമ്പ് ചുണ്ടയിൽ ഉണ്ടായ സിപിഎം–ആർഎസ്എസ് സംഘർഷത്തെ തുടർന്നുണ്ടായ പൊലീസ് നടപടികളിൽ പക്ഷപാതമുണ്ടെന്നാരോപിച്ച് സംഘപരിവാർ സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.

English Summary

Two RSS workers were arrested in connection with a bomb attack attempt at a police officer’s house in Kannur. The accused allegedly threw the bomb but it did not explode. They were identified using CCTV footage.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

Related Articles

Popular Categories

spot_imgspot_img