തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് അതികഠിനമാകുന്നു.
വരും ദിവസങ്ങളിൽ താപനില സാധാരണയേക്കാൾ ഉയരുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന ഈ ഉഷ്ണതരംഗ സമാനമായ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
പാലക്കാടും കൊല്ലത്തും താപനില 38 ഡിഗ്രി കടന്നേക്കാം: വിവിധ ജില്ലകളിലെ ചൂടിന്റെ കണക്കുകൾ ഇങ്ങനെയാണ്
പാലക്കാട്, കൊല്ലം ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് 38°C വരെ ഉയരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ 37°C വരെയും
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36°C വരെയും താപനില ഉയരാം.
മലയോര മേഖലകളൊഴികെ എല്ലായിടത്തും ഈർപ്പമുള്ള വായു കാരണം കടുത്ത അസ്വസ്ഥതയും വിയർപ്പും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പകൽ 11 മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കാം: സൂര്യതാപവും നിർജ്ജലീകരണവും തടയാൻ കർശന നിർദ്ദേശങ്ങൾ
സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാൻ ഉച്ചയ്ക്ക് 11 AM മുതൽ 3 PM വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം.
ഈ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്ന നിർമ്മാണ തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.
ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കി ശുദ്ധജലം, സംഭാരം, ഒ.ആർ.എസ് ലായനി എന്നിവ ശീലമാക്കുക.
സ്കൂൾ കുട്ടികൾക്കും ഗർഭിണികൾക്കും പ്രത്യേക സംരക്ഷണം: വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരീക്ഷാക്കാലമായതിനാൽ സ്കൂളുകളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. അസംബ്ലികളും വിനോദയാത്രകളും ഉച്ചസമയത്ത് ഒഴിവാക്കണം.
അംഗനവാടി കുട്ടികൾ, കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് വെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം.
യാതൊരു കാരണവശാലും കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്.
ചുമരെഴുത്തിൽ ടെക് വിപ്ലവം; പാലക്കാട്ട് ‘ചുവർബോട്ട്’ ഉപയോഗിച്ച് പിഷാരടിക്കായി പ്രചാരണം
കാട്ടുതീ പടരാനും കെട്ടിടങ്ങൾക്ക് തീപിടിക്കാനും സാധ്യത: ഫയർ ഓഡിറ്റും സുരക്ഷാ ക്രമീകരണങ്ങളും അനിവാര്യം
ചൂട് കൂടുന്നതോടെ മാർക്കറ്റുകൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത വർദ്ധിക്കുന്നു.
ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും വേണം.
വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ പടരാതിരിക്കാൻ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കകർശനമായി പാലിക്കേണ്ടതാണ്.
English Summary
Kerala is facing a severe heatwave-like situation with the Meteorological Department issuing a yellow alert for 12 districts until Thursday. Temperatures are expected to hit 38°C in Palakkad and Kollam, and up to 37°C in other regions. Authorities have warned against direct sun exposure between 11 AM and 3 PM to prevent sunstroke and dehydration. Special precautions are advised for students, outdoor workers, and vulnerable groups.









