web analytics

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

Chavakkad: വീട്ടിൽ പ്രസവത്തിന് പിന്നാലെ നാലാം ദിവസം നവജാത ശിശു മരിച്ചതിന് പിന്നാലെ ചികിത്സയിൽ കഴിയുകയായിരുന്ന അമ്മയും മരിച്ചു. എടക്കഴിയൂർ സ്വദേശിനിയായ മുഹ്സിന (37) ആണ് മരിച്ചത്. പ്രസവത്തെ തുടർന്ന് ഉണ്ടായ അണുബാധ മൂലം Thrissur Government Medical College Hospitalയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് മുഹ്സിനയെ നാല് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ജനുവരി 10നാണ് ദമ്പതികളുടെ നവജാത ശിശു മരിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. ഗർഭകാലത്തോ പ്രസവസമയത്തോ അതിനുശേഷമോ മാതാവിനും ശിശുവിനും ആവശ്യമായ വാക്‌സിനേഷനും വൈദ്യസഹായവും ലഭിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്.

അതേസമയം, ഇതുസംബന്ധിച്ച് കേസ് എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ദമ്പതികളുടെ മുൻപ് ജനിച്ച രണ്ട് കുട്ടികളും മരണപ്പെട്ടതായും, അതിലും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

വ്യാജ ചികിത്സാരീതികളിൽ വിശ്വാസം പുലർത്തിയിരുന്നുവെന്നും, ഒരു വർഷം മുമ്പ് മൂന്ന് വയസ്സുകാരിയായ മകൾ ആവശ്യമായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

English Summary


A tragic incident in Chavakkad, Kerala, where a newborn baby died four days after birth, was followed by the death of the mother, Muhsina (37),

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

Related Articles

Popular Categories

spot_imgspot_img