web analytics

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

ട്വന്റി 20യ്ക്ക് തിരിച്ചടി; ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

കൊച്ചി: ട്വന്റി 20 പ്രഖ്യാപിച്ച സെലിബ്രിറ്റി സ്ഥാനാർഥികൾക്ക് തിരിച്ചടിയായി വോട്ടർപട്ടികയിൽ പേര് ഇല്ലാത്തത് വിവാദമാകുന്നു. നടി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായ വീണാ നായർക്കും വോട്ടർപട്ടികയിൽ പേര് ഇല്ലെന്ന് കണ്ടെത്തി.

ഇതിനാൽ വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് പകരം പുതിയ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്വന്റി 20 നേതൃത്വം.

പെരുമ്പാവൂർ മണ്ഡലത്തിൽ മത്സരിക്കാൻ പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയയ്ക്കും വോട്ടർപട്ടികയിൽ പേര് ഇല്ലെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്ഥാനാർഥിക്കും സമാന പ്രശ്നം ഉണ്ടായത് പാർട്ടിക്ക് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയയുടെ വോട്ടർപട്ടിക പ്രശ്നം പുറത്തുവന്നതോടെ പെരുമ്പാവൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കിയിരുന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് സ്ഥാനാർഥിയുടെ പേര് പട്ടികയിൽ ഇല്ലെന്ന വിവരം വ്യക്തമായത്.

തുടർന്ന് സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം പദയാത്ര നടത്തി പ്രചാരണ പരിപാടി അവസാനിപ്പിക്കുകയായിരുന്നു.

സീരിയൽ താരങ്ങളെയും റിയാലിറ്റി ഷോ താരങ്ങളെയും രംഗത്തിറക്കി മണ്ഡലം പിടിക്കാനുള്ള ട്വന്റി 20യുടെ നീക്കത്തിന് ഇതോടെ തിരിച്ചടിയുണ്ടായിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

Other news

വിമാനയാത്രക്കാർക്ക് ആശ്വാസം: സീറ്റ് ബുക്കിംഗിൽ പുതിയ നിയമവുമായി കേന്ദ്രം

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ പോക്കറ്റ് ചോർത്തുന്ന വിമാനക്കമ്പനികളുടെ 'സീറ്റ് കച്ചവടത്തിന്' മൂക്കുകയറിട്ട് കേന്ദ്ര...

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം കണ്ണൂർ: ചെറുവാഞ്ചേരിയിൽ...

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി

തമിഴ്നാട് എക്സ്പ്രസിന് മുന്നിലേക്ക് മകളെ തള്ളിയിട്ട് അമ്മ; ഗുരുതരാവസ്ഥയിൽ 8 വയസുകാരി ഭോപ്പാൽ:...

കൈവിട്ടാൽ “കൈ”വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും

കൈവിട്ടാൽ "കൈ"വിടും; പെരുമ്പാവൂരിൽ കുന്നപ്പിള്ളി മത്സരിക്കും; എൻഡിഎ പിന്തുണച്ചേക്കും പെരുമ്പാവൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ...

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ വൈറൽ

‘തിരഞ്ഞെടുപ്പ് ഒക്കെ ശരി… എന്റെ ഹണിമൂൺ കുളമാക്കരുത്!’; കൊച്ചിയിൽ അധ്യാപികയുടെ അപേക്ഷ...

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര സാധ്യത

വി. സുരേന്ദ്രൻ പിള്ളയെ രംഗത്തിറക്കാൻ സിപിഎമ്മും ബിജെപിയും; തിരുവനന്തപുരം സീറ്റിൽ സ്വതന്ത്ര...

Related Articles

Popular Categories

spot_imgspot_img