വാഹന പരിശോധനയിൽ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
കാസർകോട്: എംഡിഎംഎ കൈവശം വെച്ച കേസിൽ രണ്ട് പേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കത്ത് ബയൽ ജിയോ പെട്രോൾ പമ്പിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
KL 60 T 0110 നമ്പർ ഥാർ ജീപ്പിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കളെ സംശയത്തെ തുടർന്ന് പൊലീസ് തടഞ്ഞു പരിശോധിക്കുകയായിരുന്നു.
10.10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു
വാഹനത്തിന്റെ ഉൾവശം വിശദമായി പരിശോധിച്ചപ്പോൾ പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച നിലയിൽ 10.10 ഗ്രാം എംഡിഎംഎ കണ്ടെത്തി.
മയക്കുമരുന്ന് വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ചതായാണ് പൊലീസ് പറയുന്നത്.
മുസ്ലീം ലീഗ് പ്രവർത്തകരെന്ന് വിവരം
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കൂളിയങ്കാൽ സ്വദേശികളായ മുഹമ്മദ് സജ്ജാദ് അലി (28), സഫീർ ടി (38) എന്നിവരാണ് അറസ്റ്റിലായത്.
സഫീർ കൂളിയങ്കാൽ മുസ്ലീം ലീഗിന്റെ ബൂത്ത് ലെവൽ ഭാരവാഹിയാണെന്നും, മുഹമ്മദ് സജ്ജാദ് സജീവ മുസ്ലീം ലീഗ് പ്രവർത്തകനാണെന്നും പൊലീസ് അറിയിച്ചു.
മൊബൈൽ ഫോണുകളും വാഹനവും കസ്റ്റഡിയിൽ
പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ച സാധനങ്ങൾ, സിഗരറ്റ് പാക്കറ്റ്, ഥാർ ജീപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
Police in Kasaragod arrested two men after 10.10 grams of MDMA was found inside a Thar jeep during a vehicle inspection near Adukath Bayal. The accused, identified as Muhammad Sajjad Ali and Safeer T, are reportedly Muslim League workers. Police also seized three mobile phones and the vehicle used by the suspects.









