web analytics

റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന് ശ്രീനദേവി കുഞ്ഞമ്മ

റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ ‘സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ ചതി’ എന്ന് ശ്രീനദേവി കുഞ്ഞമ്മ

പത്തനംതിട്ട: തന്റെ റേഷൻ കാർഡ് റദ്ദാക്കലിന് പിന്നിൽ സി.പി.ഐ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ ചതിയാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനദേവി കുഞ്ഞമ്മ ആരോപിച്ചു.

2020-ൽ സി.പി.ഐയുടെ നിർദ്ദേശപ്രകാരമാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്നും ഒരു വ്യാജ രേഖയും സമർപ്പിച്ചിട്ടില്ലെന്നും ശ്രീനദേവി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്തിലേക്ക് 2020-ൽ സി.പി.ഐ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുമ്പ് അന്നത്തെ ജില്ലാ സെക്രട്ടറി എ.പി. ജയൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് കാർഡിൽ പേര് ചേർത്തതെന്ന് അവർ പറഞ്ഞു. ഏറത്ത് പഞ്ചായത്തിൽ താമസിക്കുന്ന തന്റെ അമ്മായിയായ യശോദയാണ് അപേക്ഷകൾ സമർപ്പിച്ചതെന്നും ശ്രീനദേവി വ്യക്തമാക്കി.

തനിക്ക് കൊല്ലം ജില്ലയുമായി യാതൊരു ബന്ധവുമില്ലെന്നും, തന്റെ രാഷ്ട്രീയ പ്രവർത്തന മേഖല പത്തനംതിട്ട ജില്ല മാത്രമാണെന്നും അവർ പറഞ്ഞു. പരാതിക്കാർ കുടുംബവുമായി ബന്ധമില്ലാത്തവരാണെന്നും ശ്രീനദേവി കൂട്ടിച്ചേർത്തു.

പരാതിക്കാരുടെ സഹോദരി തന്റെ അവകാശത്തിന്റെ പകുതി ഇഷ്ടദാനം നൽകിയതിന്റെ പോക്കുവരവ് തടയാനാണ് സി.പി.ഐ ഭരണസ്വാധീനം ഉപയോഗിക്കുന്നതെന്നും ശ്രീനദേവി ആരോപിച്ചു.

2025-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോഴും ഇതേ വിലാസം തന്നെയാണ് നൽകിയതെന്നും, തന്റെ വോട്ടവകാശവും ഇതേ വാർഡിലാണെന്നും അവർ വ്യക്തമാക്കി. പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലാത്തതിനാലാണ് ഇത്രയും കാലം പേര് മാറ്റാതിരുന്നതെന്നും ശ്രീനദേവി പറഞ്ഞു.

അതേസമയം യശോദയുടെ മക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടൂർ പൊലീസ് റിപ്പോർട്ട് തേടിയത്. വ്യാജ രേഖ നൽകി റേഷൻ കാർഡിൽ പേര് ചേർത്തുവെന്നാണ് പരാതി.

റേഷനിംഗ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ ശ്രീനദേവിക്കെതിരെ കേസ് എടുക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

English Summary

Pathanamthitta District Panchayat member Sreenadevi Kunjamma has alleged that the cancellation of her ration card is the result of a conspiracy by the CPI district leadership.

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ പ്രതിഷേധം

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി...

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം 

കുടുംബസംഗമം സന്തോഷം നൽകും; ഇന്നത്തെ നക്ഷത്രഫലം  മേടം: മുന്നേറ്റം കാണുന്ന ദിവസം. ശ്രമങ്ങൾ വിജയകരമാകും....

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം

പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം തിരുവനന്തപുരം: ഉയർന്ന...

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ കിടപ്പുമുറിയിൽ ശംഖുവരയൻ

കേരളത്തിൽ പാമ്പുകടി കേസുകൾ വർദ്ധിക്കുന്നു; നാലര വയസ്സുകാരിയുൾപ്പെടെ എട്ടുപേർക്ക് പരിക്ക്, കുട്ടികളുടെ...

Related Articles

Popular Categories

spot_imgspot_img