ലണ്ടനിൽ വാടകവീട്ടിൽ തീപിടിത്തം: രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ലണ്ടൻ: സൗത്ത് ലണ്ടനിലെ ക്രൊയ്ഡനിൽ വാടകവീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.
തെലങ്കാന നിസാമാബാദ് സ്വദേശി കമിനേനി സായ് ശ്രീകർ (26)യും ആന്ധ്രപ്രദേശിലെ കാകിനഡ സ്വദേശി ഗൻഡി അഭിഷേകും ആണ് മരിച്ചത്. ഫെബ്രുവരി 23-നാണ് സംഭവം നടന്നത്.
മൂന്ന് പേരാണ് വീട്ടിൽ താമസിച്ചിരുന്നത്. തീപിടിത്തത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ഇവരെ ക്രൊയ്ഡൻ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ശ്രീകറിന് മസ്തിഷ്കമരണം സംഭവിക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം ലണ്ടനിലെത്തി ക്രൊയ്ഡൻ സർവകലാശാലയിൽ പി.ജി പഠനം നടത്തുകയായിരുന്നുവെന്ന് വിവരം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
അഭിഷേക് സംഭവദിവസം തന്നെ മുറിയിലാകെ പടർന്ന പുകയിൽ ശ്വാസംമുട്ടി മരിച്ചതായാണ് റിപ്പോർട്ട്. ഇവരോടൊപ്പം താമസിച്ചിരുന്ന സുഹൃത്ത് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ട് ചികിത്സയിലാണ്.
സംഭവത്തിൽ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
Two Indian students died in a house fire in Croydon, South London, on February 23. Kamineeni Sai Sreekar (26) from Telangana succumbed to injuries after suffering brain death in hospital, while Gandi Abhishek from Andhra Pradesh died of suffocation on the day of the incident. A third roommate survived with serious injuries and is undergoing treatment. Authorities are investigating the cause of the fire.
london-house-fire-indian-students-dead
London Fire, Indian Students, Croydon News, Telangana Student, Andhra Pradesh, UK Incident









