ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം
മേടം:
കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് അനുകൂല സമയം. യാത്രകളും പരീക്ഷകളും വിജയകരമാകാൻ സാധ്യത. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങൾ ഫലം കാണും.
ഇടവം:
കാര്യങ്ങളിൽ പരാജയം നേരിടേണ്ടിവരാം. അഭിമാനക്ഷതവും മനഃപ്രയാസവും ഉണ്ടാകാൻ സാധ്യത. പരീക്ഷകളിലും കൂടിക്കാഴ്ചകളിലും പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല.
മിഥുനം:
കാര്യവിജയം കൈവരും. ഇഷ്ടഭക്ഷണസൗഭാഗ്യവും പരീക്ഷാവിജയവും പ്രതീക്ഷിക്കാം. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം.
കർക്കടകം:
കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാം. അനാവശ്യ ചെലവുകളും അലച്ചിലും മനസ്സിനെ ബുദ്ധിമുട്ടിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നത് നല്ലത്.
ചിങ്ങം:
മത്സരങ്ങളിലും പ്രവർത്തനങ്ങളിലും വിജയം. ഉത്സാഹവും ഊർജ്ജവും വർധിക്കും. യാത്രകൾ ഗുണകരമാകും.
കന്നി:
തൊഴിൽലാഭവും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. അനുകൂല സ്ഥലംമാറ്റത്തിനും ആരോഗ്യപുരോഗതിക്കും സാധ്യത. ബന്ധുക്കളുമായി സന്തോഷനിമിഷങ്ങൾ പങ്കിടാം.
തുലാം:
കാര്യതടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടാം. യാത്രകളിൽ തടസ്സം ഉണ്ടാകാൻ സാധ്യത. ചില കാര്യങ്ങൾ ഭാഗികമായി മാത്രമേ അനുകൂലമാകൂ.
വൃശ്ചികം:
പരാജയസാധ്യത കൂടുതലുള്ള ദിവസം. പരീക്ഷകൾ, യാത്രകൾ, കൂടിക്കാഴ്ചകൾ എന്നിവയിൽ സൂക്ഷ്മത ആവശ്യമാണ്. മാനസിക സംഘർഷവും കലഹവും ഒഴിവാക്കാൻ ശ്രമിക്കുക.
ധനു:
കാര്യങ്ങളിലും മത്സരങ്ങളിലും വിജയം കൈവരും. പരീക്ഷാവിജയവും അംഗീകാരവും ലഭിക്കാം. പുതിയ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അനുകൂല സമയം.
മകരം:
കാര്യവിജയവും പരീക്ഷാവിജയവും പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായുള്ള സംഗമം സന്തോഷം നൽകും. ഉല്ലാസയാത്രകൾക്ക് സാധ്യത.
കുംഭം:
കാര്യങ്ങളിൽ തടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. മനഃപ്രയാസം വർധിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
മീനം:
സ്വസ്ഥതക്കുറവും യാത്രാതടസ്സങ്ങളും അനുഭവപ്പെടാം. ചില കാര്യങ്ങളിൽ നിന്ന് പിന്തിരിയേണ്ട സാഹചര്യം ഉണ്ടാകാം. മനസ്സിനെ ശാന്തമായി നിലനിർത്താൻ ശ്രമിക്കുക.
English Summary
Today’s horoscope indicates mixed results for different zodiac signs. While signs like Aries, Gemini, Leo, Sagittarius and Capricorn may experience success, energy and recognition, others may face delays, stress, health issues or emotional challenges. Overall, the day calls for caution, patience and positive thinking.
today-horoscope-february-26-2026-utsaham-urjjavum-vardhikkum
today horoscope, nakshetrafalam, horoscope Kerala, astrology today, daily horoscope Malayalam, zodiac signs, February 26 horoscope, astrology news









