web analytics

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ്; 21 വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട 21 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മുനമ്പം കുറുപ്പശ്ശേരി സ്വദേശിയായ അജിയുടെ മകൻ ആൻ്റോണാണ് മരിച്ചത്.

രാവിലെ പള്ളിയിൽ പോയി മടങ്ങിയെത്തിയ ശേഷം വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.

ആദ്യം ഒരു പഫ്സ് കഴിച്ചതിന് പിന്നാലെ ഉപ്പുമാവ് കഴിക്കുന്നതിനിടെയാണ് ആൻ്റോൺ പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വീട്ടുകാർക്ക് വ്യക്തമായിരുന്നില്ല.

അൽപ്പസമയത്തിനകം കുഴഞ്ഞുവീണ ആൻ്റോണിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, എത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ലോജിസ്റ്റിക്‌സ് വിദ്യാർത്ഥിയായിരുന്നു ആൻ്റോൺ.

ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണോ, അതോ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണോ മരണകാരണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.

English Summary
A 21-year-old student collapsed and died while having food at his home in Kochi. The exact cause of death is not yet confirmed, and authorities said it will be determined after the post-mortem examination.

21-year-old-collapses-dies-while-eating-in-kochi

kochi, munambam, sudden death, youth death, kerala news, student, postmortem, food choking, heart attack suspicion

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img