web analytics

ലിവ്-ഇൻ പങ്കാളിയുടെ ക്രൂരത; പത്തൊൻപതുകാരിക്ക് നേരെ ആസിഡ് സമാനമായ അതിക്രമം!

ലിവ്-ഇൻ പങ്കാളിയുടെ ക്രൂരത; പത്തൊൻപതുകാരിക്ക് നേരെ ആസിഡ് സമാനമായ അതിക്രമം!

ന്യൂഡല്‍ഹി:
പത്തൊന്‍പതുകാരിയായ വിദ്യാര്‍ഥിനിയെ ലിവ്-ഇന്‍ പങ്കാളി ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതായി പരാതി. ബി.എസ്. ബയോടെക്‌നോളജി വിദ്യാര്‍ഥിനിയായ ത്രിപുര സ്വദേശിനിക്കാണ് ഡല്‍ഹി സ്വദേശിയായ യുവാവില്‍ നിന്ന് അതിക്രമം നേരിടേണ്ടിവന്നത്.

പരാതി പ്രകാരം, യുവതി താമസിച്ചിരുന്ന ഗുരുഗ്രാം നരേല പ്രദേശത്തെ ഫ്‌ളാറ്റില്‍ വച്ചാണ് ആക്രമണം നടന്നത്. യുവതിയെ മര്‍ദ്ദിക്കുകയും, തല ചുമരില്‍ ഇടിക്കുകയും, സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. കത്തികൊണ്ട് കാലില്‍ മാരകമായി മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് നടക്കാന്‍ പോലും കഴിയാത്ത നിലയില്‍ ദിവസങ്ങളോളം യുവതി ഫ്‌ളാറ്റില്‍ കഴിയേണ്ടിവന്നതായും പരാതിയില്‍ പറയുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ലിവ്-ഇന്‍ പങ്കാളിയായ ശിവം എന്ന യുവാവിനെതിരെ ബാദ്ഷാപൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ലിവ്-ഇന്‍ ബന്ധത്തിലേക്ക് കടക്കുകയായിരുന്നു. നേരത്തെ വിവാഹിതനായിരുന്ന കാര്യം പ്രതി മറച്ചുവച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. യുവതി തന്റെ ദുരനുഭവങ്ങള്‍ മാതാവിനോട് അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

English Summary

A 19-year-old biotechnology student from Tripura was brutally assaulted by her live-in partner in Gurugram near Delhi. The accused allegedly beat her, smashed her head against a wall, inflicted knife injuries, and attempted to set her private parts on fire after pouring sanitiser. The victim is undergoing treatment at Safdarjung Hospital. Police have registered a case against the accused, identified as Shivam.

delhi-gurugram-live-in-partner-brutal-assault-19-year-old-student

New Delhi, Gurugram, live-in relationship, assault on woman, domestic violence, student attacked, police case, Kerala expat news, India news

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ്...

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി

മാനന്തവാടിയിൽ ചെക്ക് ഡാമിൽ മുങ്ങിമരണം; പമ്പയിൽ ഒരാൾ കാണാതായി വയനാട് / പത്തനംതിട്ട...

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

‘എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തി’; തുറന്നുപറഞ്ഞ് എസ്തർ അനിൽ

‘എന്നെ പുകഴ്‌ത്താൻ സാനിയയെ താഴ്ത്തി’; തുറന്നുപറഞ്ഞ് എസ്തർ അനിൽ മലയാളികളുടെ പ്രിയതാരമായ എസ്തർ...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

Related Articles

Popular Categories

spot_imgspot_img