web analytics

27 നക്ഷത്രജാതരുടെയും വാരഫലം

27 നക്ഷത്രജാതരുടെയും വാരഫലം

മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യഭാഗം വരെ):
തിങ്കളാഴ്ച രാത്രി 11 മണിവരെ അനുകൂലകാലം. പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യവർധന, സുഹൃദ്സമാഗമം, നിയമപരമായ അനുകൂലതകൾ എന്നിവ പ്രതീക്ഷിക്കാം. സർക്കാർ തലത്തിൽ നിന്നുള്ള അനുകൂല തീരുമാനങ്ങൾക്കും സാധ്യത. തിങ്കളാഴ്ച രാത്രി 11ന് ശേഷം പ്രതികൂലഘട്ടം ആരംഭിക്കും. വ്യാഴാഴ്ച മുതൽ വീണ്ടും അനുകൂലം. ശനിയാഴ്ച മുതൽ തടസ്സങ്ങളും മാനസിക സമ്മർദ്ദവും വർധിക്കാം.

ഇടവം (കാർത്തിക അവസാനഭാഗം, രോഹിണി, മകയിരം – ആദ്യപകുതി വരെ):
തിങ്കളാഴ്ച രാത്രി വരെ പ്രതികൂലം. കാര്യങ്ങളിൽ തടസ്സം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാപരാജയം, ബിസിനസ് നഷ്ടം എന്നിവ ശ്രദ്ധിക്കുക. തിങ്കളാഴ്ച രാത്രി 11ന് ശേഷം അനുകൂലതകൾ. വ്യാഴാഴ്ച വീണ്ടും നിരാശ. ശനിയാഴ്ച മുതൽ കാര്യങ്ങൾ മെച്ചപ്പെടും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം – ആദ്യഭാഗം വരെ):
തിങ്കളാഴ്ച രാത്രി വരെ അനുകൂലം. പഠനം, പരീക്ഷ, ബിസിനസ്, പുതിയ ബന്ധങ്ങൾ എന്നിവയിൽ വിജയം. 11ന് ശേഷം പ്രതികൂലം. വ്യാഴാഴ്ച മുതൽ വീണ്ടും അനുകൂലം. ശനിയാഴ്ച മുതൽ കലഹവും മാനസിക വിഷമവും വർധിക്കാം.

കർക്കടകം (പുണർതം അവസാനഭാഗം, പൂയം, ആയില്യം):
ബുധനാഴ്ച വരെ അനുകൂലം. തൊഴിൽവിജയം, സ്ഥാനക്കയറ്റം, ആരോഗ്യവർധന, യാത്രാവിജയം. വ്യാഴാഴ്ച മുതൽ ചെലവുകളും പരീക്ഷാപരാജയസാധ്യതയും. ശനിയാഴ്ച മുതൽ വീണ്ടും അനുകൂലം.

ചിങ്ങം (മകം, പൂരം, ഉത്രം – ആദ്യഭാഗം വരെ):
തിങ്കളാഴ്ച രാത്രി വരെ പ്രതികൂലം. ആരോഗ്യവും യാത്രയും സൂക്ഷിക്കുക. 11ന് ശേഷം അനുകൂലം. ശനിയാഴ്ച മുതൽ ധനതടസ്സവും ശരീരസുഖക്കുറവും ഉണ്ടാകാം.

കന്നി (ഉത്രം അവസാനഭാഗം, അത്തം, ചിത്തിര – ആദ്യപകുതി വരെ):
തിങ്കളാഴ്ച രാത്രി വരെ പ്രതികൂലം. അപകടസാധ്യതയുള്ള യാത്രകൾ ഒഴിവാക്കുക. 11ന് ശേഷം ഗുണദോഷസമ്മിശ്രം. വ്യാഴാഴ്ച മുതൽ തൊഴിൽലാഭവും ആരോഗ്യവർധനയും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം – ആദ്യഭാഗം വരെ):
തിങ്കളാഴ്ച രാത്രി വരെ അനുകൂലം. ഔദ്യോഗികവും നിയമപരവുമായ കാര്യങ്ങളിൽ വിജയം. 11ന് ശേഷം നഷ്ടസാധ്യത. ശനിയാഴ്ച മുതൽ തൊഴിൽലാഭവും അംഗീകാരവും.

വൃശ്ചികം (വിശാഖം അവസാനഭാഗം, അനിഴം, തൃക്കേട്ട):
ബുധനാഴ്ച വരെ മികച്ച സമയം. മത്സരവിജയം, നിയമവിജയം, യാത്രാവിജയം. വ്യാഴാഴ്ച മുതൽ പ്രതികൂലം. ശനിയാഴ്ച ഗുണദോഷസമ്മിശ്രം.

ധനു (മൂലം, പൂരാടം, ഉത്രാടം – ആദ്യഭാഗം വരെ):
തിങ്കളാഴ്ച രാത്രി വരെ പ്രതികൂലം. 11ന് ശേഷം അനുകൂലം. പരീക്ഷാവിജയം, യാത്രാവിജയം, പുതിയ കോഴ്‌സുകളിൽ പ്രവേശനം. ശനിയാഴ്ച മുതൽ അപകടഭീതി.

മകരം (ഉത്രാടം അവസാനഭാഗം, തിരുവോണം, അവിട്ടം – ആദ്യപകുതി വരെ):
ബുധനാഴ്ച വരെ പ്രതികൂലം. ബന്ധങ്ങളിൽ അകലം, ധനതടസ്സം. വ്യാഴാഴ്ച മുതൽ പരീക്ഷാവിജയം, സുഹൃദ്സമാഗമം, ആരോഗ്യവർധന.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി – ആദ്യഭാഗം വരെ):
തിങ്കളാഴ്ച രാത്രി വരെ കാര്യവിജയവും അംഗീകാരവും. 11ന് ശേഷം പ്രതികൂലം. ശനിയാഴ്ച മുതൽ മത്സരവിജയവും സന്തോഷവും.

മീനം (പൂരുരുട്ടാതി അവസാനഭാഗം, ഉത്തൃട്ടാതി, രേവതി):
തിങ്കളാഴ്ച രാത്രി വരെ പ്രതികൂലം. കലഹവും മാനസിക സമ്മർദ്ദവും. 11ന് ശേഷം അനുകൂലം. വ്യാഴാഴ്ച വീണ്ടും തടസ്സങ്ങൾ.

English Summary

The weekly horoscope from February 22 to 28, 2026 shows mixed results for all zodiac signs. The beginning of the week brings success in career, studies and official matters for many, while the middle of the week may create delays, financial strain and emotional stress for some. From the latter half of the week, improvements are seen in work, health and social life, though caution is advised in travel, expenses and communication.

weekly-horoscope-27-nakshatra-february-22-28-2026

weekly horoscope, malayalam astrology, 27 nakshatra, february 2026 horoscope, kerala astrology, mediamangalam, mayukham horoscope

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

മുണ്ടത്തിക്കോട് ദുരന്തം മനുഷ്യനിർമിതം: ’17 രൂപയുടെ പടക്കം വിൽക്കുന്നത് 100 രൂപയ്ക്ക്’; മരണക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന ലാഭക്കണക്കുകൾ പുറത്ത്

കൊച്ചി: തൃശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തം ആവർത്തിക്കപ്പെടുന്ന സുരക്ഷാ വീഴ്ചകളുടെയും...

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ്...

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

Related Articles

Popular Categories

spot_imgspot_img