ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൻ്റെ അന്വേഷണ സംഘമായ എസ്‌ഐടി (SIT) അന്തിമ റിപ്പോർട്ട് മാർച്ച് 31-നുള്ളിൽ സമർപ്പിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു.
സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിൽ
സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ജംഷഡ്പൂരിലെ ലാബിൽ ശാസ്ത്രീയമായി പരിശോധിക്കുമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
സ്വർണ്ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി SIT ശേഖരിച്ചിരിക്കുന്നത്.
കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു
നാഷണൽ മെറ്റലർജിക്കൽ ലാബിൽ പരിശോധന
ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ വിശദമായ പരിശോധന നടത്തും.
സൗജന്യമായി പരിശോധന നടത്തുമെന്ന് ലാബ് അറിയിച്ചതായും SIT കോടതിയിൽ വ്യക്തമാക്കി.
തന്ത്രിയുടെ ജാമ്യ ഉത്തരവ് പുറത്ത്
ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം ലഭിച്ച തന്ത്രി രാജീവർ കണ്ഠറയുടെ ജാമ്യ ഉത്തരവ് പുറത്ത് വന്നു.
തന്ത്രിയുടെ പങ്ക് തെളിയിക്കാനായില്ലെന്ന് കോടതി
SIT-ക്ക് തന്ത്രിയുടെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും, രണ്ട് കേസുകളിലും തെളിവുകളില്ലെന്നും കോടതി ജാമ്യ ഉത്തരവിൽ നിരീക്ഷിച്ചു.
ശ്രീകോവിലിന് പുറത്തുള്ള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും, അറ്റകുറ്റപ്പണികളിൽ ചുമതലയില്ലെന്നും കോടതി പറഞ്ഞു.
സ്വർണം പൂശൽ ആചാരഭാഗമല്ല
ശിൽപ്പങ്ങളിലും പാളികളിലും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗൂഢാലോചന വാദം നിലനിൽക്കില്ല
ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും, തന്ത്രി മഹസറുകളിൽ ഒപ്പിട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ വ്യക്തമാക്കി.
English Summary:
The Special Investigation Team (SIT) informed the Kerala High Court that it will submit the final report in the Sabarimala gold robbery case by March 31. The team has collected 36 gold-plating samples, which will undergo scientific testing at the National Metallurgical Laboratory in Jamshedpur. Meanwhile, the bail order of Tantri Rajeevar Kandhar was released, with the court noting that the SIT failed to prove his involvement and that he holds no responsibility for items outside the sanctum or related repair works.









