web analytics

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന്

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന്

തിരുവനന്തപുരം: മൃത്യുഞ്ജയനായ ശ്രീപരമേശ്വരനെ രാപകൽ ഭജിച്ച് ഭക്തർ നിർവൃതിയടയുന്ന മഹാശിവരാത്രി ഇന്ന്. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി നാളിലാണ് ശിവരാത്രി ആചരിക്കുന്നത്.

വ്രതം അനുഷ്ഠിക്കുന്ന ഭക്തർ ഇന്ന് ക്ഷേത്രങ്ങളിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തും.

സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഹോമങ്ങൾ, അഭിഷേകങ്ങൾ, എഴുന്നള്ളത്തുകൾ തുടങ്ങിയ ചടങ്ങുകൾ വിപുലമായി നടക്കും.

വിശ്വാസപ്രകാരം, പാലാഴി മഥനത്തിനിടെ ഉദ്ഭവിച്ച കാളകൂടവിഷം ലോകരക്ഷയ്ക്കായി പരമേശ്വരൻ പാനം ചെയ്ത ദിനമാണ് ശിവരാത്രി.

വിഷം ശരീരത്തിലേക്ക് വ്യാപിക്കാതിരിക്കാൻ പാർവതീദേവി ഭഗവാന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചെന്നും, വിഷം പുറത്തേക്ക് വരാതിരിക്കാനായി മഹാവിഷ്ണു വായ പൊത്തിപ്പിടിച്ചെന്നും ഐതിഹ്യം പറയുന്നു.

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിനമായതിനാലാണ് ഈ ദിവസം മഹാശിവരാത്രിയായി ആചരിക്കപ്പെടുന്നതെന്നാണ് വിശ്വാസം.

English Summary

Mahashivaratri, one of the most sacred days dedicated to Lord Shiva, is being observed today. Devotees observe fasting and stay awake through the night, offering prayers and participating in special rituals such as abhishekam, homam, and processions in Shiva temples. According to belief, the day marks the moment when Lord Shiva consumed the deadly poison that emerged during the churning of the cosmic ocean to protect the universe.

maha-shivaratri-2026-kerala-temples-night-prayers

Mahashivaratri, Lord Shiva, Kerala temples, Shivaratri rituals, night vigil, fasting, Hindu festival, Thiruvananthapuram, spiritual news

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ്

‘വാഴ 3’ പ്രഖ്യാപിച്ചു; ഇത്തവണ നായികമാർ, കഥയിൽ വലിയ ട്വിസ്റ്റ് മലയാള സിനിമയിലെ...

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

ഖത്തർ എയർവേയ്‌സ് ഇളവ് പ്രഖ്യാപിച്ചു; യാത്ര സൗജന്യമായി പുനഃക്രമീകരിക്കാം

ഖത്തർ എയർവേയ്‌സ് ഇളവ് പ്രഖ്യാപിച്ചു; യാത്ര സൗജന്യമായി പുനഃക്രമീകരിക്കാം ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ...

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു

ഭാര്യയുടെ ശസ്ത്രക്രിയക്കായി നാട്ടിലെത്തിയതിനു പിന്നാലെ അന്ത്യം; സൗദിയിൽ മലയാളി മരിച്ചു കോഴിക്കോട്: സൗദി...

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു

ശ്രീകോവിൽ തുറന്ന് വെള്ളി മുഖക്കാപ്പും പൂജാസാധനങ്ങളും കവർന്നു മലപ്പുറം: മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പന്‍കാവ്...

Related Articles

Popular Categories

spot_imgspot_img