web analytics

സഞ്ജു സി ഗ്രൂപ്പിൽ, ഇഷാനെ ‘കാണാനില്ല’… തരംതാഴ്ത്തപ്പെട്ടവർ

സഞ്ജു സി ഗ്രൂപ്പിൽ, ഇഷാനെ ‘കാണാനില്ല’…തരംതാഴ്ത്തപ്പെട്ടവർ

സൂപ്പർതാരങ്ങളായ വിരാട് കോലിയെയും രോഹിത് ശർമയെയും തരംതാഴ്ത്തി ബിസിസിഐ. വൻ മാറ്റങ്ങളോടെയാണ് പുതിയ സെൻട്രൽ കോൺട്രാക്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഈ വർഷം മുതൽ എലീറ്റ് വിഭാഗമായിരുന്ന എ പ്ലസ് കാറ്റഗറി പൂർണമായും ഒഴിവാക്കി. ഇതോടെ എ പ്ലസിലുണ്ടായിരുന്ന കോലിയും രോഹിതും പുതിയ പട്ടികയിൽ ഗ്രൂപ്പ് ബിയിലേക്ക് മാറ്റപ്പെട്ടു.

ടെസ്റ്റും ട്വന്റി20 ഫോർമാറ്റുകളും കളിക്കാത്തതാണ് ഇരുവരെയും മുൻനിര ഗ്രൂപ്പിൽ നിന്ന് മാറ്റാൻ കാരണമായത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ‘രോ-കോ’ സജീവം.

ഏകദിനത്തിലെ മികച്ച പ്രകടനം മാത്രം മുൻനിർത്തി ഉയർന്ന ഗ്രൂപ്പിൽ തുടരേണ്ടതില്ലെന്നും, പുതിയ തലമുറയ്ക്ക് കൂടുതൽ അവസരം നൽകണമെന്നുമുള്ള നിലപാടാണ് ബിസിസിഐ സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

പുതിയ സംവിധാനം അനുസരിച്ച് ഗ്രൂപ്പ് എയാണ് ഏറ്റവും ഉയർന്ന കാറ്റഗറി. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരങ്ങളെയാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തുക. നിലവിൽ ശുഭ്മൻ ഗിൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് ഗ്രൂപ്പ് എയിൽ.

ഗ്രൂപ്പ് ബിയിൽ രോഹിത് ശർമ, വിരാട് കോലി എന്നിവർക്കൊപ്പം സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, ഋഷഭ് പന്ത്, കുൽദീപ് യാദവ്, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ തുടങ്ങിയവരുമുണ്ട്.

ഗ്രൂപ്പ് സിയിൽ അക്സർ പട്ടേൽ, തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറേൽ, ഹർഷിത് റാണ, വരുണ്‍ ചക്രവർത്തി, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ, സായി സുദർശൻ, രവി ബിഷ്ണോയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർ ഉൾപ്പെടുന്നു.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഈ പരിഷ്കാരങ്ങൾ. എ പ്ലസ് കാറ്റഗറി ഒഴിവാക്കിയതോടെ മുതിർന്ന താരങ്ങൾക്ക് ലഭിക്കുന്ന വാർഷിക തുകയിലും വലിയ കുറവുണ്ടാകും.

30 താരങ്ങളാണ് ഇത്തവണത്തെ കോൺട്രാക്റ്റ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

വനിതാ ക്രിക്കറ്റിൽ ജമീമ റോഡ്രിഗസ് എ കാറ്റഗറിയിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2025 വനിതാ ലോകകപ്പ് സെമിഫൈനലിലെ മികവുറ്റ പ്രകടനമാണ് ജമീമയ്ക്ക് തുണയായത്.

ഇതോടെ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവർക്കൊപ്പം ജമീമയും എ ഗ്രൂപ്പിൽ എത്തും.

വനിതാ ഗ്രൂപ്പ് ബി: രേണുക ഠാക്കൂർ, ഷെഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ റാണ

ഗ്രൂപ്പ് സി: രാധ യാദവ്, അമൻജോത് കൗർ, പ്രതിക റാവൽ, ക്രാന്തി ഗൗഡ്, ഉമ ഛേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചരിണി, യസ്തിക ഭാട്യ, ഹർലീൻ ഡിയോൾ, കശ്വി ഗൗതം, കംലിനി, വൈഷ്ണവി ശർമ, തേജൽ ഹസ്ബിൻസ്

English Summary

The BCCI has reportedly downgraded senior stars Virat Kohli and Rohit Sharma in its new central contract list. The elite A+ category has been scrapped entirely, and both players have been placed in Group B due to their absence from Tests and T20Is.

bcci-central-contracts-virat-kohli-rohit-sharma-downgraded

BCCI, Virat Kohli, Rohit Sharma, central contract list, Indian cricket, Ajit Agarkar, Shubman Gill, Jasprit Bumrah, Ravindra Jadeja, Indian women’s cricket, Jemimah Rodrigues

spot_imgspot_img
spot_imgspot_img

Latest news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

Other news

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില; സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം…!

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളെത്തുടർന്ന് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സാധാരണക്കാർക്ക് ആശ്വാസകരമായ...

ആശുപത്രികൾ സ്തംഭിക്കും! കേരളം കടുത്ത പ്രതിസന്ധിയിലേക്ക്; നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് സ്വകാര്യ ആശുപത്രികളിലെ...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം; നഗരം പൂർണ്ണ സുരക്ഷിതമെന്ന് മീഡിയ ഓഫീസ്

ദുബായ് അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചു തീപിടിത്തം ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന്...

“കൈക്കൂലി കേസ്; ജയിലിൽ നിന്ന് ഇറങ്ങിയ എംവിഐക്ക് പൂക്കളും മുദ്രാവാക്യങ്ങളും!” കോട്ടയത്ത് വിവാദ സ്വീകരണം

“കൈക്കൂലി കേസ്; ജയിലിൽ നിന്ന് ഇറങ്ങിയ എംവിഐക്ക് പൂക്കളും മുദ്രാവാക്യങ്ങളും!” കോട്ടയത്ത്...

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

Related Articles

Popular Categories

spot_imgspot_img