web analytics

ആനകളോടുള്ള അതിരില്ലാത്ത സ്നേഹം; ആനക്കലിയിൽ വിഷ്ണുവിന്റെ ജീവൻ പൊലിഞ്ഞു

ആനകളോടുള്ള അതിരില്ലാത്ത സ്നേഹം; ആനക്കലിയിൽ വിഷ്ണുവിന്റെ ജീവൻ പൊലിഞ്ഞു

ആനകളോടുള്ള അടങ്ങാത്ത സ്നേഹമാണ് വിഷ്ണുവിന്റെ ജീവിതം നിർവചിച്ചത്. പക്ഷേ, അതേ ആനപ്രേമം തന്നെ അവന്റെ ജീവനെടുത്തു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്‌നേഹിച്ചവ ആനകളെയായിരുന്നു.

ആ സ്നേഹമാണ് 18-ാം വയസിൽ തന്നെ വിഷ്ണുവിനെ ആനപരിപാലന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരനായി എത്തിച്ചത്.

ഏകദേശം മൂന്ന് വർഷം മുൻപ് ഒരു ആനയുടെ ആക്രമണത്തിൽ വിഷ്ണുവിന് ചെറിയ പരുക്കേറ്റിരുന്നുവെങ്കിലും, അതൊന്നും ആനകളോടുള്ള അവന്റെ സ്നേഹത്തെ കുറച്ചില്ലെന്ന് സുഹൃത്തുകൾ പറയുന്നു.

ഇന്നലെയാണ് കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ വച്ചുണ്ടായ ആനക്കലിയിൽ വിഷ്ണു മരണപ്പെടുന്നത്.

വനംവകുപ്പിൽ സ്ഥിരജോലി ലഭിക്കാനുള്ള കാത്തിരിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. പാപ്പാൻ തസ്തികയിലേക്കുള്ള നിയമനത്തിനായി പി.എസ്.സി പരീക്ഷയെഴുതിയ വിഷ്ണുവിന്റെ പേര് റാങ്ക് പട്ടികയിലുണ്ടായിരുന്നു.

ഉടൻ സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് അവൻ ഇടയ്ക്കിടെ വീട്ടുകാരോട് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.

സ്ഥിരജോലി ലഭിച്ച ശേഷമേ വിവാഹം കഴിക്കൂവെന്ന തീരുമാനത്തിലായിരുന്നു വിഷ്ണു. എന്നാൽ, വിധി മരണത്തിന്റെ രൂപത്തിൽ അവനെ തേടിയെത്തുകയായിരുന്നു. വെങ്ങാനൂർ ഉച്ചക്കട സ്വദേശികളായ ബിജുവിന്റെയും ശ്രീകലയുടെയും മകനാണ് വിഷ്ണു.

ബാല്യകാലം മുതൽ തന്നെ ആനകളോട് അതീവ പ്രിയമുണ്ടായിരുന്ന വിഷ്ണു വളരുന്നതിനൊപ്പം ആനപ്രേമവും വളർത്തുകയായിരുന്നു.

ആനകളെക്കുറിച്ച് പഠിക്കുകയും അവയോടൊപ്പം കഴിയുകയും ചെയ്ത വിഷ്ണു 18-ാം വയസിൽ കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി അവിടെയാണ് ജോലി ചെയ്തിരുന്നത്.

പെയിന്റിംഗ് തൊഴിലാളിയായ ബിജുവാണ് പിതാവ്. അമ്മ ശ്രീകലയും സഹോദരി അഞ്ജനയും അടങ്ങുന്നതാണ് കുടുംബം.

English Summary

Vishnu, who had an intense love for elephants since childhood, lost his life in an elephant attack at the Kottur Elephant Care Centre. He had been working there for nine years and was waiting to join the Forest Department as a mahout, with his name already on the PSC rank list. Despite earlier injuries from elephant attacks, Vishnu never gave up his passion. He had planned to marry only after securing a permanent government job, but tragedy struck before his dream could be fulfilled.

vishnu-killed-in-elephant-attack-kottur-elephant-care-centre

Vishnu, elephant attack, Kottur elephant care centre, mahout, Forest Department, PSC rank list, Kerala news, human animal conflict

spot_imgspot_img
spot_imgspot_img

Latest news

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തിയ റഷ്യൻ പൗരന് ദാരുണാന്ത്യം തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടിയിലെ...

മിത്രയെ വീണ്ടും ചേർത്തുപിടിച്ച് വീണാ ജോർജ്; പ്രളയകാലത്തെ ആ ചിത്രം വീണ്ടും ഓർമ്മകളിൽ

കൊച്ചി: 2018ലെ മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ കൈകളിലെത്തിയ പിഞ്ചുകുഞ്ഞായ മിത്രയെ വീണ്ടും കണ്ടുമുട്ടി...

വിശ്വാസികൾ പ്രാർഥനാനിർഭരമായ പുണ്യമാസത്തിലേക്ക്; വ്രതശുദ്ധിയുടെ റംസാൻ കാലത്തിന് ഇന്ന് തുടക്കം;

തിരുവനന്തപുരം: ആത്മസംസ്‌കരണത്തിന്റെയും ത്യാഗത്തിന്റെയും പവിത്രമായ ദിനരാത്രങ്ങളിലേക്ക് വിശ്വാസിലോകം ചുവടുവെക്കുന്നു. റംസാൻ വ്രതാരംഭത്തിന്...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം കോട്ടയം:വെട്ടിത്തിളയ്ക്കുന്ന...

Related Articles

Popular Categories

spot_imgspot_img