web analytics

‘അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇങ്ങോട്ടു വരട്ടെ’; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

‘അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇങ്ങോട്ടു വരട്ടെ’; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.

ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും, അവര്‍ എല്‍ഡിഎഫിലേക്ക് എത്തിയാല്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മുമ്പ് ജോസഫ് ഗ്രൂപ്പിനെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്ത അനുഭവം ഓര്‍മ്മിപ്പിച്ച ജോസ് കെ മാണി, അന്ന് അതുമായി ബന്ധപ്പെട്ട സന്തോഷങ്ങളും ദുഃഖങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ അനുഭവിച്ചതായി പറഞ്ഞു.

ഇപ്പോള്‍ അവിടെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം നല്‍കാമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇതു പറയുമ്പോള്‍ അവര്‍ പലതും പറയാം. എന്നാല്‍ തീരുമാനം എടുക്കേണ്ടത് അവരാണ്. അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിക്കണം. എല്‍ഡിഎഫിലേക്ക് വരുമോയെന്നത് അവര്‍ തന്നെ തീരുമാനിക്കട്ടെ.

എന്തായാലും അവര്‍ക്ക് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നത് ഞങ്ങള്‍ക്ക് വ്യക്തമാണ്. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവിടെയും ആവര്‍ത്തിക്കപ്പെടുന്നതുപോലെയാണ് തോന്നുന്നത്,” ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

English Summary

Kerala Congress (M) chairman Jose K Mani has invited the Kerala Congress Joseph group to join the Left Democratic Front (LDF). He stated that the Joseph group is part of the Kerala Congress legacy and assured them of protection if they choose to align with the LDF. Jose K Mani also hinted that the group is currently facing difficulties and recalled past challenges when they were previously aligned together.

jose-k-mani-invites-joseph-group-to-ldf

Jose K Mani, Kerala Congress, P J Joseph, Joseph Group, LDF, Kerala politics, Kottayam, political realignment

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

Related Articles

Popular Categories

spot_imgspot_img