web analytics

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

Thrissur: തൃശ്ശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന സ്ഥലത്ത് ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം 40ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോടാണ് അപകടം നടന്നത്.

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസിയായ സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ Thrissur Medical College ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷുൾപ്പെടെ ചിലർക്കു ഗുരുതര പൊള്ളലേറ്റതായാണ് വിവരം.

സംഭവത്തിനുശേഷവും സ്ഥലത്ത് പടക്ക സാമഗ്രികൾ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായി. ഇടുങ്ങിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘങ്ങൾക്ക് സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് സംഘം അകത്ത് പ്രവേശിച്ചത്.

ഈ മാസം 24ന് നടക്കാനിരുന്ന സാമ്പിൾ വെടിക്കെട്ടിനായി തയ്യാറാക്കിയ സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ആദ്യമായി രണ്ട് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും, കിലോമീറ്ററുകളോളം അകലെയുള്ളവർക്കും ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു.

English Summary

In Thrissur, an explosion at a fireworks manufacturing site linked to Thrissur Pooram preparations killed four people and injured around 40.

thrissur-pooram-fireworks-explosion-deaths-injuries

Thrissur, Pooram, Fireworks Explosion, Accident, Kerala News, Fireforce, Thrissur Medical College, Tragedy

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img