മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കം; കാമുകനെ കുത്തിക്കൊന്ന് യുവതി
ബിലാസ്പുര്‍: മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് കാമുകന്റെ വീട്ടിലെത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവതി. ഛത്തീസ്ഗഡിലെ ബിലാസ്പുരിലാണ് സംഭവം.
കംത പ്രസാദ് സൂര്യവംശി (25) ആണ് കൊല്ലപ്പെട്ടത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ കാമുകിയായിരുന്ന റോഷ്നി സൂര്യവംശി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രസാദും റോഷ്നിയും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പ്രസാദ് റോഷ്നിയോട് അകലം പാലിക്കാന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് പ്രസാദ് റോഷ്നിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ യുവതിക്ക് സംശയം ശക്തമായി. മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചതിനാലാണോ പ്രസാദ് തന്നെ ഒഴിവാക്കുന്നതെന്ന് റോഷ്നി സംശയിച്ചുവെന്നാണ് വിവരം.
ഇതോടെ പ്രസാദ് താമസിക്കുന്ന വീട്ടിലേക്ക് റോഷ്നി എത്തി. ബാഗില്‍ കത്തി ഒളിപ്പിച്ചാണ് എത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രസാദ് വാതില്‍ തുറന്നതോടെ റോഷ്നി അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു.
പ്രസാദ് ഫോണ്‍ നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റത്തിനിടെ റോഷ്നി കൈവശം കരുതിയിരുന്ന കത്തി എടുത്ത് പ്രസാദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ബഹളം കേട്ട് ഓടിയെത്തിയ സുഹൃത്താണ് പ്രസാദ് രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ പ്രസാദ് മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അതേസമയം, പ്രസാദിനെ പേടിപ്പിക്കാനാണ് കത്തിയുമായി എത്തിയതെന്നും കുത്തിക്കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് റോഷ്നി പൊലീസിന് നല്‍കിയ മൊഴി.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ENGLISH SUMMARY
A 25-year-old hotel employee was stabbed to death in Bilaspur, Chhattisgarh, allegedly by his girlfriend after he blocked her mobile number. The accused woman has been arrested. Police say she suspected he was seeing someone else, went to his house with a knife hidden in her bag, and stabbed him during an argument. She reportedly claimed she only intended to scare him.A 25-year-old hotel employee was stabbed to death in Bilaspur, Chhattisgarh, allegedly by his girlfriend after he blocked her mobile number. The accused woman has been arrested. Police say she suspected he was seeing someone else, went to his house with a knife hidden in her bag, and stabbed him during an argument. She reportedly claimed she only intended to scare him.
bilaspur-girlfriend-stabs-boyfriend-after-number-blocked
Bilaspur, Chhattisgarh, murder, stabbing, girlfriend arrested, Instagram love, relationship dispute, mobile number blocked, crime news, police investigation









