web analytics

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ചിക്കൻ പോക്‌സ് വ്യാപനം; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക: മുൻകരുതലുകൾ ഇങ്ങനെ

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ചിക്കൻ പോക്‌സ് വ്യാപനം മുൻകരുതലുകൾ

ചൂടുകാലം കഠിനമാകുന്നതോടെ ഇടുക്കി ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ചിക്കൻ പോക്‌സ് പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം വൈറസ് വ്യാപനത്തിന് സാധ്യതയേറുന്നതിനാലാണ് ഈ മുന്നറിയിപ്പ്.

പനി, കഠിനമായ ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവയ്ക്കൊപ്പം ശരീരത്തിൽ ചെറിയ തടിപ്പുകളും കുമിളകളും പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സഹായം തേടണമെന്നും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വായുവിവലൂടെയും സമ്പർക്കത്തിലൂടെയും അതിവേഗം പടരുന്ന ഒന്നാണ് ചിക്കൻ പോക്‌സ്.

രോഗബാധിതരായ വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന കണങ്ങളിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും വൈറസ് മറ്റുള്ളവരിലേക്ക് പകരാം.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ പത്ത് മുതൽ ഇരുപത്തിയൊന്ന് ദിവസം വരെ സമയമെടുത്തേക്കാം.

ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുൻപും കുമിളകൾ ഉണങ്ങിയതിന് ശേഷം രണ്ട് ദിവസവും മറ്റുള്ളവരിലേക്ക് അണുബാധ പകരാൻ സാധ്യത കൂടുതലായതിനാൽ ഈ കാലയളവിൽ അതീവ ശ്രദ്ധ പുലർത്തണം.

രോഗത്തിന്റെ ആരംഭത്തിൽ മുഖം, നെഞ്ച്, ഉദരഭാഗം, കൈകാലുകൾ എന്നിവിടങ്ങളിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ഇവ വെള്ളം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യും.

നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഇവ പൊട്ടുകയോ ഉണങ്ങിപ്പൊറ്റയാവുകയോ ചെയ്യാറുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗം പിടിപെട്ടാൽ അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

ശ്വാസംമുട്ടലോ ത്വക്ക് രോഗങ്ങളോ ഉള്ളവർക്കും ചിക്കൻ പോക്‌സ് വെല്ലുവിളിയായേക്കാം. രോഗബാധിതർക്ക് വായുസഞ്ചാരമുള്ള മുറിയിൽ പൂർണ്ണ വിശ്രമമാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.

ധാരാളം ശുദ്ധജലം കുടിക്കുകയും പഴവർഗ്ഗങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, കിടക്കവിരികൾ, പാത്രങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.

ഇവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ചൊറിച്ചിൽ കുറയ്ക്കുന്നതിനായി കലാമിൻ ലോഷൻ ഉപയോഗിക്കാവുന്നതാണ്.

കൈകളിലെ നഖങ്ങൾ വെട്ടി വൃത്തിയാക്കുന്നതും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതും അണുബാധ നിയന്ത്രിക്കാൻ സഹായിക്കും.

മുതിർന്നവർക്ക് ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ സാധാരണ വെള്ളത്തിൽ കുളിക്കുന്നത് ആശ്വാസം നൽകും. കുട്ടികളുടെ ശരീരം മൃദുവായ തുണി ഉപയോഗിച്ച് ഒപ്പിയെടുക്കാൻ ശ്രദ്ധിക്കണം.

മറ്റ് അസുഖങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ചിക്കൻ പോക്‌സ് വന്നാലും അവ മുടക്കരുത്. പനി കൂടുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുമ്പോഴോ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമാക്കണം.

ജാഗ്രത പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

Other news

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം!

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം! സീതത്തോട്:സീതത്തോട്...

നിയമസഭയിലേക്ക് കേന്ദ്രമന്ത്രിയോ? കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യൻ

നിയമസഭയിലേക്ക് കേന്ദ്രമന്ത്രിയോ? കാഞ്ഞിരപ്പള്ളി പിടിക്കാൻ ജോർജ് കുര്യൻ കോട്ടയം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ...

ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ല; സാറ്റലൈറ്റ് ചാനലുകളുടെ അപ്‌ലിങ്കിംഗ്–ഡൗൺലിങ്കിംഗ് ചട്ടങ്ങൾ ലംഘിച്ചാണ് റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നതെന്ന് ഹർജി

ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ല; സാറ്റലൈറ്റ് ചാനലുകളുടെ അപ്‌ലിങ്കിംഗ്–ഡൗൺലിങ്കിംഗ് ചട്ടങ്ങൾ ലംഘിച്ചാണ് റിപ്പോർട്ടർ...

സ്പാർക് ഡാറ്റ ദുരുപയോഗം: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം; വ്യക്തിവിവരങ്ങൾ ചോരുന്നത് ഗൗരവകരമെന്നു കോടതി

സ്പാർക് ഡാറ്റ ദുരുപയോഗം: മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും...

ശത്രുക്കളുടെ ശക്തി കുറയും; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശക്തി കുറയും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):ദിവസം...

Related Articles

Popular Categories

spot_imgspot_img