web analytics

സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം; രക്ഷപെടാൻ ട്രെയിനിൽനിന്ന് ചാടിയ പ്രതി ഒടുവിൽ പിടിയിൽ

സ്വർണമെന്ന് കരുതി പൊട്ടിച്ചത് മുക്കുപണ്ടം; രക്ഷപെടാൻ ട്രെയിനിൽനിന്ന് ചാടിയ പ്രതി ഒടുവിൽ പിടിയിൽ

കോഴിക്കോട് ∙ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്ത് ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യുവാവ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ പിടിയിലായി.

സ്വർണമാണെന്ന് കരുതി സ്ത്രീയുടെ മുക്കുപണ്ടം പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വീഴ്ചയിൽ പരിക്കേറ്റതോടെയാണ് കുടുങ്ങിയത്.

കോയമ്പത്തൂർ–മംഗളൂരു ഇന്‍റർസിറ്റി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ പരപ്പനങ്ങാടി സ്റ്റേഷൻ വിട്ടുനീങ്ങുന്നതിനിടെയാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ച് പ്രതി പുറത്തേക്ക് ചാടിയത്.

എന്നാൽ മാല മുക്കുപണ്ടമാണെന്ന് പിന്നീട് വ്യക്തമായി. ചാടിയ പ്രതിക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

ആശുപത്രിയിൽ എത്തിയപ്പോൾ തെങ്ങിൽനിന്ന് വീണതാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസും ആർ.പി.എഫും നടത്തിയ പരിശോധനയിൽ ഇയാൾ കുടുങ്ങി.

യു.പി. ഷഹരൻപുർ സ്വദേശി ഷഹജാദ് മുഹമ്മദ് (28) ആണു കോഴിക്കോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

റെയിൽവേ പോലീസ് എസ്.ഐ. സി. പ്രദീപ്‌കുമാർ, എ.എസ്.ഐമാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ. സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

കോഴിക്കോട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവം

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ക്ഷേത്രവിഗ്രഹത്തിലെ സ്വർണമാലകൾ കവർന്ന് പകരം മുക്കുപണ്ടം ചാർത്തിയ സംഭവത്തിൽ പൂജാരി അറസ്റ്റിലായി.

അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ട് സ്വർണമാലകൾ കവർന്നതായാണ് കേസ്. പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാർ (46) ആണ് അറസ്റ്റിലായത്. പാലക്കാടുള്ള സ്വർണാഭരണശാലയിൽനിന്ന് മാലകൾ പൊലീസ് കണ്ടെടുത്തു.

English Summary

A 28-year-old man was arrested after he allegedly snatched a woman’s chain on the Coimbatore–Mangaluru Intercity Express and jumped off the moving train near Parappanangadi. He suffered serious injuries in the fall and was caught when he reached a hospital for treatment. Police said he has multiple theft cases registered across the state.

kozhikode-parappanangadi-train-chain-snatching-accused-arrested-hospital

Kozhikode, Railway Police, Parappanangadi, Chain Snatching, Train Theft, Intercity Express, Arrest, Crime News, Kerala, Saharanpur

spot_imgspot_img
spot_imgspot_img

Latest news

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ

സ്ത്രീ വേഷത്തിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന അയൽവാസി പിടിയിൽ മലപ്പുറം: മലപ്പുറത്തിൽ...

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണക്കവർച്ച

സാരിയുടുത്ത് എത്തിയത് സ്ത്രീയല്ല; മലപ്പുറത്ത് എസ്‌ഐആർ പരിശോധനയുടെ പേരിൽ വീട്ടമ്മയെ ആക്രമിച്ച്...

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ അപകടം; ടൂറിസ്റ്റ് സംഘത്തിലെ ഒരാൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം:...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

Other news

നടുറോഡിൽ ബൈക്ക് നിർത്തി വടിവാൾ വീശി; ഇടിച്ച് തെറിപ്പിച്ച് കാർ മുന്നോട്ട്

നടുറോഡിൽ ബൈക്ക് നിർത്തി വടിവാൾ വീശി; ഇടിച്ച് തെറിപ്പിച്ച് കാർ മുന്നോട്ട് കോഴിക്കോട്...

രാജരാജ ചോളൻ തമിഴനല്ലെങ്കിൽ സ്റ്റാലിൻ റഷ്യക്കാരനാണോ?

രാജരാജ ചോളൻ തമിഴനല്ലെങ്കിൽ സ്റ്റാലിൻ റഷ്യക്കാരനാണോ? ചെന്നൈ: രാജരാജ ചോളനും രാജേന്ദ്ര ചോളനും...

‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി ഷോപ്പ് ശൃംഖല ലക്ഷ്യമിട്ടു

‘വൈറ്റ് കോളർ’ ഭീകരർ 4 വർഷമായി സജീവം; ചെങ്കോട്ട സ്ഫോടനത്തിനുശേഷം കോഫി...

നീളമനുസരിച്ച് വില കൂടും; നാളെ മുതല്‍ സിഗരറ്റ് വലിക്കാൻ വലിയ വില കൊടുക്കേണ്ടി വരും

നീളമനുസരിച്ച് വില കൂടും; നാളെ മുതല്‍ സിഗരറ്റ് വലിക്കാൻ വലിയ വില...

ചെ​ല്ലാ​ന​ത്ത് എ​ട്ടു വ​യ​സു​കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും

ചെ​ല്ലാ​ന​ത്ത് എ​ട്ടു വ​യ​സു​കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും കൊച്ചി:...

Related Articles

Popular Categories

spot_imgspot_img