web analytics

ഓസ്ട്രേലിയ മോഡലിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി രോഹൻ ഖൗണ്ടെ

ഓസ്ട്രേലിയ മോഡലിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി രോഹൻ ഖൗണ്ടെ

പനാജി: ഓസ്ട്രേലിയയിൽ നടപ്പാക്കിയതുപോലെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന കാര്യം ഗോവ സർക്കാരും ഗൗരവമായി പരിഗണിക്കുന്നു. ഇതിന് നിയമനിർമ്മാണം സാധ്യമാണോയെന്ന് സർക്കാർ തലത്തിൽ പഠനം നടക്കുകയാണ്. 

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിക്കുന്ന അമിത സമയം കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യത്തെയും സാമൂഹിക ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഓസ്‌ട്രേലിയയിലെ നിയമ മാതൃക വിശദമായി പഠിച്ചുവരികയാണെന്നും, പ്രായപൂർത്തിയാകാത്തവരുടെ സോഷ്യൽ മീഡിയ പ്രവേശനം എങ്ങനെ നിയന്ത്രിക്കാമെന്നതാണ് പരിശോധിക്കുന്നതെന്നും ഗോവ ഇൻഫോടെക് മന്ത്രി രോഹൻ ഖൗണ്ടെ വ്യക്തമാക്കി. 

സാധ്യമായാൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ സമാനമായ നിരോധനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ച് ആന്ധ്രപ്രദേശ് സർക്കാരും നേരത്തെ താൽപര്യം അറിയിച്ചിരുന്നു. 

ആഗോള തലത്തിലുള്ള നിയമങ്ങൾ പഠിച്ച് ഒരു മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കാൻ ആന്ധ്രപ്രദേശിൽ മന്ത്രിസഭാ സമിതിയും രൂപീകരിച്ചിട്ടുണ്ട്.

അതേസമയം, ദേശീയ തലത്തിൽ ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല. 

ഇന്ത്യയിലെ കേന്ദ്ര ഐടി നിയമങ്ങളുടെ പരിധിയിൽ സംസ്ഥാന സർക്കാർ തലത്തിൽ സോഷ്യൽ മീഡിയ നിയന്ത്രണം നിയമപരമായി നിലനിൽക്കുമോ എന്നത് ഗോവ സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. 

കഴിഞ്ഞ വർഷമാണ് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ മാറിയത്. നിയമലംഘനം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് കർശന പിഴയും അവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary

The Goa government is considering banning social media use for children below 16 years, similar to Australia’s model. The move aims to protect the mental health and well-being of young users by curbing excessive digital exposure. Goa’s IT Minister stated that the Australian law is being studied to assess legal feasibility. While Andhra Pradesh is also exploring similar measures, the Indian central government has not yet initiated discussions on a nationwide restriction. Goa is currently examining whether such a state-level ban would stand within India’s central IT laws.

goa-considers-social-media-ban-for-children-under-16

Goa, Social Media Ban, Children Online Safety, Digital Wellbeing, Australia Model, IT Law, Youth Mental Health, State Policy

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

ദീപക് ജീവനൊടുക്കിയ സംഭവം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി കോടതി; റിമാൻഡിൽത്തന്നെ

ഷിംജിതയുടെ ജാമ്യഅപേക്ഷ തള്ളി കോടതി കോഴിക്കോട്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ...

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

Other news

ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ്; പിന്നിൽ….

ദക്ഷിണ കൊറിയൻ ഉത്പന്നങ്ങളുടെ തീരുവ 25 ശതമാനമാക്കി ഉയർത്തി ട്രംപ് വാഷിങ്ടൺ ∙...

ബാൻഡ് സെറ്റിനൊപ്പം ചുവടുവയ്ക്കുന്നതിനിടെ കാലിൽ ചവിട്ടി; 16കാരന് ക്രൂര മർദനം

ബാൻഡ് സെറ്റിനൊപ്പം ചുവടുവയ്ക്കുന്നതിനിടെ കാലിൽ ചവിട്ടി; 16കാരന് ക്രൂര മർദനം തൃശൂർ: അരിമ്പൂരിൽ...

ഷാഫി പറമ്പിലിന് തടവും പിഴയും

ഷാഫി പറമ്പിലിന് തടവും പിഴയും പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ...

വിനോദയാത്രക്കായി കർണാടകയിലെ ഗോകർണ ബീച്ചിലെത്തി; മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു

വിനോദയാത്രക്കായി കർണാടകയിലെ ഗോകർണ ബീച്ചിലെത്തി; മലയാളി എംബിബിഎസ് വിദ്യാർത്ഥിനി കടലിൽ മുങ്ങി...

Related Articles

Popular Categories

spot_imgspot_img