web analytics

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘തുടക്കം’ എന്ന ചിത്രത്തിന്റെ ആകാംക്ഷ ഉയർത്തുന്ന സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

2018 എന്ന ചരിത്രവിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഖ്യാപന ഘട്ടം മുതൽ തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

പുറത്തുവന്ന പോസ്റ്ററിൽ വിസ്മയയുടെ തീക്ഷ്ണവും അതേസമയം ദൈന്യഭാവം നിറഞ്ഞതുമായ മുഖഭാവമാണ് ശ്രദ്ധേയമാകുന്നത്. വിസ്മയയ്ക്ക് പിന്നിലായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പോസ്റ്ററിലുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ ചർച്ചയാകുന്നത്, വിസ്മയയ്ക്ക് മുന്നിൽ പുറം തിരിഞ്ഞ് നിൽക്കുന്ന താടി വച്ച ആ രഹസ്യ രൂപത്തെക്കുറിച്ചാണ്.

രൂപസാദൃശ്യം കൊണ്ടുതന്നെ അത് മോഹൻലാൽ തന്നെയാണോ എന്ന സംശയമാണ് ആരാധകർ ഉയർത്തുന്നത്. ഇതോടെ ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യമുണ്ടോ എന്ന കൗതുകവും സസ്പെൻസും ശക്തമാകുകയാണ്.

മോഹൻലാലിന്റെ മാതാവിന്റെ നിര്യാണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ദുഃഖഭരിതമായ ആ ഇടവേളക്ക് ശേഷം ജനുവരി 18ന് തൊടുപുഴയിലും കുട്ടിക്കാനത്തുമായി ചിത്രീകരണം പുനരാരംഭിച്ചു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന തുടക്കം ഒരു ഫാമിലി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ്.

English Summary

The second look poster of Thudakkam, the debut film of Vismaya Mohanlal, daughter of superstar Mohanlal, has been released, generating significant excitement. Directed by Jude Anthany Joseph after the blockbuster 2018, the poster highlights Vismaya’s intense and emotional expression. Social media buzz is centered around a bearded figure seen from behind in the poster, with fans speculating whether it could be Mohanlal himself, increasing curiosity about his possible appearance in the film. Produced by Antony Perumbavoor under Aashirvad Cinemas, Thudakkam is described as a family thriller.

vismaya-mohanlal-debut-film-thudakkam-second-look-poster

Vismaya Mohanlal, Thudakkam movie, Mohanlal daughter, Jude Anthany Joseph, Malayalam cinema, second look poster, Aashirvad Cinemas, family thriller

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത രാജ്യം വിടാൻ സാധ്യതയെന്ന് സൂചന, ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്. കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച്...

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം ഫോട്ടോ എടുത്തതിൽ അപമാനമുണ്ട്; ഷഹനാസ്

തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..മുകേഷിനൊപ്പം...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ...

Related Articles

Popular Categories

spot_imgspot_img