web analytics

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (32), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് (34) എന്നിവരാണ് ദാരുണമായി മരിച്ചത്.

സുഹൃത്തുക്കളോടൊപ്പം ഇൻലാൻഡ് സീ ബീച്ചിൽ മത്സ്യബന്ധനത്തിനിറങ്ങിയപ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി കടലിലെ ജലനിരപ്പ് ഉയർന്നതോടെ ഇരുവരും ശക്തമായ തിരയിൽപ്പെടുകയും മുങ്ങിമരിക്കുകയുമായിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടെയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യുവിന്റെയും ജോയമ്മയുടെയും മകനാണ് ജിത്തു അനിൽ മാത്യു. ഭാര്യ: നികിത പി. ജോസഫ്.

ഐസിബിഎഫിന്റെ (ICBF) നേതൃത്വത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary

Two Malayali youths drowned while fishing at the Inland Sea beach in Qatar. The deceased have been identified as Jithu Anil Mathew from Pathanamthitta and Kanesh from Kollam district. The incident occurred after a sudden rise in water levels while they were fishing with friends. The bodies are currently kept in a hospital mortuary, and arrangements are underway to repatriate them to India after completing formalities.

qatar-inland-sea-fishing-accident-malayali-youths-drowned

Qatar News, Malayali Youths, Drowning Incident, Inland Sea Qatar, Gulf News, Kerala News, Expat Death

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ്...

നീതി മെഡിക്കൽ സ്റ്റോർ പൂട്ടാൻ നീക്കം; ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ബി.ജെ.പി, കല്ലൂർക്കാട് സംഘർഷാവസ്ഥ

കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ...

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ

രോഗിയായ യാത്രക്കാരനെ നിർത്തി യാത്ര ചെയ്യിപ്പിച്ചു! കെ.എസ്.ആർ.ടി.സി.ക്ക് ₹30,000 പിഴ മലപ്പുറം: രോഗിയായ...

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ ജാഗ്രതാ നിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട്ട് 40 ഡിഗ്രി കടക്കും, ഇന്നും നാളെയും അതീവ...

Related Articles

Popular Categories

spot_imgspot_img