web analytics

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ബെംഗളൂരു: അശ്ലീലദൃശ്യ വിവാദത്തിൽ അകപ്പെട്ട ഡിജിപി കെ. രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ സസ്‌പെൻഡ് ചെയ്തു.

സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതലയിലുണ്ടായിരുന്ന രാമചന്ദ്ര റാവു തന്റെ ഓഫീസിൽ യുവതികളുമായി അനൗചിതമായ ഇടപഴകൽ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.

ഡിജിപിയുടെ ക്യാബിനിൽ വെച്ച് സഹപ്രവർത്തകയായ യുവതിയെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്ന സിദ്ധരാമയ്യ സർക്കാർ, വിവാദം ശക്തമായതിനെ തുടർന്ന് രാമചന്ദ്ര റാവുവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. നാല് മാസത്തിനകം വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ നടപടി ഉണ്ടായത്.

പുറത്തുവന്ന ദൃശ്യങ്ങൾ എട്ട് വർഷം മുൻപ് ചിത്രീകരിച്ചതാണെന്ന സൂചനകളുണ്ട്. ഓഫിസ് സമയത്ത് ഡിജിപിയുടെ ക്യാബിനിൽ വെച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും, ദൃശ്യങ്ങൾ ഓഫിസിനുള്ളിൽ നിന്നുതന്നെ ചോർന്നതാകാമെന്നുമാണ് റിപ്പോർട്ടുകൾ.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി. പരമേശ്വരയെ കാണാനായി വീട്ടിലെത്തിയെങ്കിലും മന്ത്രി കൂടിക്കാഴ്ചക്ക് തയ്യാറായില്ല.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവു മുമ്പും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വളർത്തുമകൾ രന്യ റാവുവിനെ 2025ൽ സ്വർണക്കടത്ത് കേസിൽ റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു.

വിമാനത്താവള പരിശോധന ഒഴിവാക്കാൻ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം സർക്കാർ നിർദേശപ്രകാരം അദ്ദേഹത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. അവധി പൂർത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും സർവീസിൽ പ്രവേശിച്ചത്.

പുതിയ വിവാദം കർണാടക പൊലീസിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

English Summary

The Karnataka government has suspended DGP K. Ramachandra Rao following an obscene video controversy. The videos allegedly show Rao engaging in inappropriate behavior with a female colleague inside his office cabin. As the controversy escalated, the Siddaramaiah government ordered his suspension and initiated an inquiry. Rao, a 1993-batch IPS officer nearing retirement, had previously faced controversies, including a gold smuggling case involving his foster daughter. The incident has sparked criticism over the image of the Karnataka Police.

karnataka-dgp-ramachandra-rao-suspended-obscene-video

Karnataka, DGP, Ramachandra Rao, Obscene Video, IPS Officer, Police Controversy, Bengaluru, Indian Police

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു

ഖത്തറിൽ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയാളി യുവാക്കൾ കടലിൽ മുങ്ങിമരിച്ചു ഖത്തർ:...

കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇവിടെ വന്നാൽ… തല്ലും, തല്ലും, തല്ലും..’; പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ

പെരുമ്പാവൂരിൽ സഹികെട്ട് കടുത്ത നടപടിയുമായി നാട്ടുകാർ കേരളത്തിൽ ഏറ്റവും കൂടുതൽ ഇതര സംസ്ഥാന...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ

അശ്ലീല വീഡിയോയിൽ കുരുങ്ങി; ഡിജിപിക്ക് സസ്‌പെൻഷൻ ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തെ തുടർന്ന്...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ കൊച്ചി:...

Related Articles

Popular Categories

spot_imgspot_img