web analytics

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

വിജയ് സിബിഐ ആസ്ഥാനത്ത്; കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു

കഴിഞ്ഞ വർഷം തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ പാർട്ടിയായ ടിവികെ സംഘടിപ്പിച്ച സമ്മേളനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിൽ സിബിഐ വിജയിയെ ചോദ്യം ചെയ്തു.

ഇന്ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് വിജയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.

നിശ്ചയിച്ച സമയത്തേക്കാൾ വൈകിയാണ് വിജയ് സമ്മേളന വേദിയിലെത്തിയതെന്നും, ഇതാണ് തിരക്ക് നിയന്ത്രണം വിട്ടതിലേക്ക് നയിച്ചതോയെന്നും സിബിഐ പരിശോധിക്കുന്നു.

സമ്മേളനത്തിന് എത്തുമെന്ന് പ്രതീക്ഷിച്ച ജനക്കൂട്ടത്തിന്റെ എണ്ണം, സ്ഥലത്തെ പരിമിതമായ സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിജയിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നോയെന്നതും അന്വേഷണ വിഷയമാണ്.

തിരക്കിനിടെ ഒരു കുട്ടിയെ കാണാതായെന്ന വിവരത്തെ തുടർന്നുണ്ടായ ബഹളത്തെക്കുറിച്ച് വിജയ് അറിഞ്ഞിരുന്നോയെന്നും, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നോയെന്നും സിബിഐ അന്വേഷിക്കുന്നു.

അപകടകരമായ സാഹചര്യം നിലനിന്നിരിക്കെ എന്തുകൊണ്ടാണ് വിജയ് വേദി വിട്ട് മടങ്ങിയതെന്നും ചോദ്യം ചെയ്യലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2025 സെപ്റ്റംബർ 27ന് കരൂർ–ഈറോഡ് ഹൈവേയിലെ വേലുസാമിപുരത്താണ് ദുരന്തമുണ്ടായത്. ഒൻപത് കുട്ടികളും പതിനെട്ട് സ്ത്രീകളും ഉൾപ്പെടെ 41 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറിലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.

English Summary:

The CBI questioned actor and political leader Vijay in connection with the 2025 Karur stampede during a TVK party conference that killed 41 people. Investigators are examining whether Vijay’s late arrival contributed to the chaos, his prior knowledge of crowd size and safety arrangements, and why he left the venue amid the dangerous situation. The probe was handed over to the CBI by the Supreme Court.

karur-stampede-case-cbi-questions-vijay

Vijay, TVK, Karur Stampede, Tamil Nadu News, CBI Probe, Political News, India News

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ

സീറ്റില്ലെങ്കിൽ ടിക്കറ്റില്ല; വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അടുത്ത ആഴ്ച മുതൽ ഇന്ത്യൻ...

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി

രേഖകളില്ലാതെ ബിഹാറിൽ നിന്ന് പാലക്കാട്ടെത്തിച്ച 21 കുട്ടികളെ കണ്ടെത്തി പാലക്കാട്: മതിയായ രേഖകളില്ലാതെ...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ്

‘മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തത്’; നേർച്ചക്ക് വന്ന 18 കാരനെ മർദിച്ചില്ലെന്ന് പോലീസ് തൃശൂർ:...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

Related Articles

Popular Categories

spot_imgspot_img